OVS - Latest NewsOVS-Kerala News

മണകുന്നം മാർ ഔഗേൻ കാതോലിക്കേറ്റ് സെന്ററിന്‍റെ ഗാർനെറ്റ് ജൂബിലി ആഘോഷം ഏപ്രില്‍ 21-നും , 22-നും

മണകുന്നം മാർ ഔഗേൻ കാതോലിക്കേറ്റ് സെന്ററിന്‍റെ ഗാർനെറ്റ് ജൂബിലി ആഘോഷം 2018 ഏപ്രില്‍ 21, 22 (ശനി, ഞായർ) തിയതികളിൽ. മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ അതിർത്തിയിൽ കോട്ടയം ജില്ല വൈയ്ക്കം നിയോജക മണ്ഡലത്തിൽ മറവുംന്തുരുത്ത് ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന ദേവാലയമാണ് മണകുന്നം മാർ ഔഗേൻ ഓർത്തഡോക്സ് പള്ളി.

1978-ൽ കക്ഷി വഴക്കിനെ തുടർന്ന് ദേവാലയം പൂട്ടപ്പെട്ട സാഹചര്യത്തിൽ ഭാഗ്യ സ്മരണാർഹനായ അഭി.ജോസഫ് മാർ പക്കോമിയോസ് തിരുമേനിയുടെയും ദിവംഗതനായ തിരുവാതുക്കൽ ഗിവർഗ്ഗീസ് കത്തനാരുടെയും സമാധാന കാംക്ഷികളായ ഇടവകയിലെ ജനങ്ങളുടെയും അക്ഷീണ പരിശ്രമത്തിൽ 1978 വർഷത്തിലെ ദുഃഖവൈള്ളിയാഴ്ച ദേവാലയ ശിശുഷകൾക്ക് ആരംഭം കുറച്ചു. ഇതിന് വേണ്ടി കഷ്ടപ്പെട്ട അനേകരുണ്ട്. ഇന്ന് നിത്യതയിൽ സന്തോഷിക്കുന്നവരും, ഇന്ന് ഇതിന്‍റെ അഭിവൃത്തിയിൽ മനം കുളിരുന്ന ഇടവക ജനത്തെയും സ്മരിക്കുന്നു. അഭി.ഡോ മാത്യു സ് മാർ സേവേറിയോസ് തിരുമേനി ചുമതലയേറ്റ അന്നു മുതൽ ഇന്നയോളം നൽകുന്ന സ്നേഹവും പരിചരണവുമാണ് ഈ ദേവലയത്തിന്‍റെ ധനം. സമാധനത്തിന്‍റെ പൊൻ തിരിനാളമായി മണക്കുന്നം ദേശത്തിന് അനുഗ്രഹ പ്രകാശമായി പ്രശോഭിക്കുന്ന മാർ ഔഗേൻ കാതോലിക്കേറ്റ് സെൻററിലേയ്ക്ക്, ഗാർനെറ്റ് ജൂബിലി ആലോഷത്തിലേയ്ക്ക്, ഇടവകയിൽ ആണ്ടുതോറുനടത്തിവരാറുള്ള വി.ഗീവർഗ്ഗീസ് സഹദായുടെ ഓർമപ്പെരുനാളിലേയ്ക്കും ഏവരെയും ക്ഷണികുന്നു. ഈ ശിശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹികുന്നത് അങ്കമാലി മെത്രാസനാധിപൻ അഭി.യു ഹാനോൻ മാർ പോളിക്കാർപോസ് തിരുമസുകൊണ്ടാണ് ഏവരെയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നു.

കർത്തൃ ശിശൂഷയിൽ, 
ഫാ.ജോൺസ് മാത്യു ഐക്കരക്കുന്നത്ത് (വികാരി)

മാർ ഔഗേൻ പിതാവ്
ഈ പരിശുദ്ധന്‍റെ നാമത്തിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ ഏക ദേവാലയമാണ് മണകുന്നം മാർ ഔഗേൻ ഓർത്തഡോക്സ് പള്ളി. നാലാം നൂറ്റാണ്ടിൽ ഈജിപ്റ്റിലെ ഇന്നത്തെ സൂയസിന് സമീപമാണ് ഈ പിതാവ് ജീവിച്ചിരുന്നത്. താൻ വിശുദ്ധിയുടെ മാർഗ്ഗത്തിൽ ,യഥാർത്ഥ സന്യാസിയായി ജീവിച്ചു. തന്‍റെ വിശുദ്ധ ജീവിതത്തിലൂടെ അനേകരെ മാനസാന്തരപ്പെടുത്തുകയും, സന്യാസത്തിന്‍റെ പാതയിലേയ്ക്കനിയുകയും ചെയ്തു. 25 വർഷക്കാലം മത്സ്യ ബന്ധനത്തിലും മുത്ത് പെറുക്കുന്ന ജോലിയിലും ഏർപ്പെട്ടിരുന്ന മാർ ഔഗേൻ അവ വിറ്റ് കിട്ടുന്ന പണം അനാഥരെയും സാധുക്കളെയും സഹായിക്കുവാൻ ഉപയോഗിച്ചിരുന്നു. ഈ ദേവലയത്തിന് ഇപ്രകാരം നാമം നൽകിയത് ഒന്നാം കാതോലിക്ക മുറിമറ്റത്തിൽ ബാവായും, പരി. പരുമല തിരുമേനിയുമായിരുന്നു . കാരണം മറവുംന്തുരുത്ത് ഗ്രാമം വെള്ളത്താൽ ചുറ്റപ്പെട്ടതായിരുന്നു. ഇന്നും ഈ പരിശുദ്ധന്‍റെ മദ്ധ്യസ്ഥതയിൽ അഭയപ്പെടുന്ന ഈ ജനത ദൈവത്തിൽ നിന്ന് ലഭിക്കുന്ന അനുഗ്രഹവർഷത്തെ സ്തുതിച്ച് പാടുന്നുണ്ട്. മാർ ഔഗേൻ പിതാവേ ഞങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥത അണയ്ക്കണമേ

error: Thank you for visiting : www.ovsonline.in