ജോസഫ് മാര്‍ പക്കോമിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും,ചരമ രജതജൂബിലി സ്മാരകം″പ്രസന്നം”-കൂദാശയും
പിറവം → കണ്ടനാട് ഭദ്രാസനത്തെ ദീര്‍ഘകാലം മേയിച്ചുഭരിച്ച ഭാഗ്യസ്മരണാര്‍ഹനായ ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ 25-മത് ഓര്‍മ്മപ്പെരുന്നാള്‍ കബറിടം സ്ഥിതിചെയ്യുന്ന മുളക്കുളം കര്‍മ്മേല്‍ക്കുന്ന് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക് സ് പള്ളിയില്‍ ഭക്ത്യാദരപൂര്‍വ്വം ഓഗസ്റ്റ് 18,19 തീയതികളിലായി കൊണ്ടാടുന്നു.
പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ,കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്,നിരണം ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്,ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസ്യോസ്,അങ്കമാലി ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് നേതൃത്വം നല്‍കും.
മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ ചരമ രജതജൂബിലി സ്മാരകം കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്‍റെ 13-മത് ജീവകാരുണ്യ സംരഭം കൂടിയായ “പ്രസന്നം” മാനസിക ആരോഗ്യ കേന്ദ്രത്തിന്‍റെ കൂദാശയും,സമര്‍പ്പണവും മാര്‍ പക്കോമിയോസ് ചരമ രജതജൂബിലി ചികിത്സാ സഹായ വിതരണവും ഓഗസ്റ്റ് 19-ന് 3 മണിക്ക് കാരിക്കോട്ടില്‍ വച്ച് നടത്തപ്പെടുന്നു.