മുളക്കുളം വലിയപള്ളി ഓർത്തഡോക്സ് സഭക്ക് സ്വന്തം;തീർപ്പ് കൽപ്പിച്ചു ഹൈക്കോടതി
കൊച്ചി/പിറവം :- മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട പുരാതനമായ മുളക്കുളം മാർ യൂഹാനോൻ ഇഹീദിയോ ഓർത്തഡോക്സ് പള്ളിയുമായി ബന്ധപ്പെട്ട കേസുകളിൽ അന്തിമ തീർപ്പ് കല്പിച്ചു കൊണ്ട് ബഹു.കേരള ഹൈക്കോടതിയുടെ ഓർത്തഡോക്സ് സഭയ്ക്കനുകൂലമായ വിധി പുറപ്പെടുവിച്ചു. റെസീവർ ഭരണത്തിൽ ആയിരുന്ന ഈ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭ വികാരിക്ക് കൈമാറി കൊണ്ടുള്ള ബഹു. എറണാകുളം ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തും, മറ്റൊരു പുനഃപരിശോധന ഹർജിയും യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നു. എറണാകുളം ജില്ലാ കോടതി ഉത്തരവിനെ ശെരി വെച്ച ഹൈക്കോടതി 2015 ജൂൺ മാസം 26-ന് യാക്കോബായ വിഭാഗം ഹർജിയിൽ ചൂണ്ടിക്കാട്ടിയ എല്ലാ ആവശ്യങ്ങളും തള്ളി ഉത്തരവായതനുസരിച്ചു താക്കോൽ ലഭിച്ചെങ്കിലും തുടർന്ന് ഉള്ള ദിവസം ശവസംസ്‌കാരം ആയി ബന്ധപ്പെട്ടു തർക്കം ഉടെലെടുക്കുകയും പ്രസ്തുത ഉത്തരവിൽ പള്ളി ഭരണത്തിൽ വ്യക്തതയില്ലെന്നാരോപിച്ചു ആർ.ഡി.ഒ പള്ളി പൂട്ടി. താക്കോൽ തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ടും, അവകാശ സംബന്ധമായി തീർപ്പ് ഉണ്ടാവണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നൽകിയ റിവ്യൂ പെറ്റിഷനിലാണ് ഉത്തരവുണ്ടായിരിക്കുന്നത്. പള്ളിയിൽ 1986-ൽ മുതൽ ഉടെലെടുത്ത തർക്കത്തിനാണ് വിരാമമായിരിക്കുന്നത്. 2002-ലെ കലുഷിതമായ അന്തരീക്ഷത്തിൽ പള്ളി പൂട്ടപ്പെട്ടു.