നിരണം പള്ളി യുവജനപ്രസ്ഥാനത്തിന്റെ ചികിത്സ സഹായ നിധി ഉദ്‌ഘാടനം ചെയ്തു
നിരണം:- നിരണം പള്ളി യുവജനപ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള മാർ തേവോദോസിയോസ് ചികിത്സ സഹായ നിധി കൽക്കട്ട ഭദ്രാസനാധിപൻ അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്തു. നിരണം പള്ളിയിയുടെ ആത്മീയപുത്രനായ അഭി. അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ പദ്ധതിയുടെ ലോഗോ ഇടവക വികാരി റവ. ഫാ . ജിജി വർഗ്ഗിസിന് നൽകിയാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്. ഏറ്റവും കൂടുതൽ ജീവകാരുണ്യ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന യൂണിറ്റുകൾക്ക് ഭദ്രാസന കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള അവർഡ് ആദ്യമായി കരസ്ഥമാക്കിയതും നിരണം പള്ളി യുവജനപ്രസ്ഥാനം ആയിരുന്നു.