സി.എം.സി ലുധിയാന : സഭാ സ്പോൺഷിപ്പുകൾക്കായി അപേക്ഷിക്കാം
കോട്ടയം :- ലുധിയാന സി.എം.സി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് /ബി.ഡി.എസ് കോഴ്‌സുകൾക്ക് സഭാ സ്പോൺസർഷിപ്പുകൾക്കായി അപേക്ഷിക്കുവാനുള്ള തീയതി നീട്ടി. സ്പോൺസർഷിപ്പിനായി അപേക്ഷിക്കുവാൻ സാധിക്കാതെ പോയ മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങളായ വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 17-ന് മുമ്പായി അപേക്ഷിക്കാവുന്നതാണ്. പരിശുദ്ധ സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എം.ജി.ഓ.സി.എസ്.എം അപേക്ഷകർക്കായി കോട്ടയം സ്റ്റുഡന്റ് സെന്ററിൽ ഓഗസ്റ്റ് 21 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് അഭിമുഖ പരീക്ഷ നടത്തും. അപേക്ഷാ ഫോറം നേരിട്ടെത്തിയോ, ഇ-മെയിൽ മുഖേനെയോ ലഭിക്കുന്നതാണെന്നു എം.ജി.ഓ.സി.എസ്.എം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.ഫിലൻ മാത്യു അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0481-2567338,ഇ-മെയിൽ വിലാസം mgocsmoffice@yahoo.com/gsmgocsm@gmail.com.