OVS - Latest NewsOVS-Kerala News

കോലഞ്ചേരി യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന “മാർ പക്കോമിയോസ് മത്സര പരീക്ഷ”ഓഗസ്റ്റ്14-ന്

കോലഞ്ചേരി:- കണ്ടനാട് ഭദ്രാസന അധിപനായിരുന്ന കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ ചരമ രജത ജൂബിലി ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു കോലഞ്ചേരി പള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സ്മരണാർത്ഥം “മാർ പക്കോമിയോസ് മത്സര പരീക്ഷ “ നടത്തുന്നു. കണ്ടനാട് (വെസ്റ്റ്) ഭദ്രാസന തലത്തിൽ സംഘടിപ്പിക്കുന്ന മത്സര പരീക്ഷ 2016 ഓഗസ്റ്റ് 14 ഞായറാഴച്ച ഉച്ചയ്ക്ക് 2 മണിക്ക് കോലഞ്ചേരി കാതോലിക്കേറ്റ് സെന്റർറിൽ വെച്ച് നടത്തപ്പെടുന്നു. മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ ജീവചരിത്രം, സൺ‌ഡേ സ്കൂൾ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള സിലബസ്സിൽ നിന്നുള്ള സഭാ ചരിത്രം, പരിശുദ്ധ സഭയുടെ വി.കൂദാശകൾ,കണ്ടനാട് വെസ്റ്റ് ഭദ്രാസന ചരിത്രം എന്നിവയാണ് പരീക്ഷ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ 50 ചോദ്യങ്ങൾ ആണ് ഉള്ളത്, എല്ലാം ഒറ്റവാക്കിൽ ഉത്തരമെഴുതുന്ന രീതിയിലുള്ളതാണ്. ഉത്തരമെഴുതുന്നതിനായി അനുവദിക്കപെട്ടിരിക്കുന്നത് ഒരു മണിക്കൂർ സമയം ആണ്. വിജയികൾക്ക് ക്യാഷ് പ്രൈസ്ഉം പ്രശസ്തി ഫലകവും ഉൾപ്പടെ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾക്ക് സമ്മാനങ്ങൾ യഥാക്രമം 2001/- രൂപ , 1501/-, 1001/-രൂപ ലഭിക്കും. ഒരു പള്ളിയിൽ നിന്ന് പരമാവധി പത്തു പേർക്ക് – പ്രായഭേദമന്യേ എല്ലാ സഭാംഗങ്ങൾക്കും – പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 12-ന് വൈകീട്ട് 5 മണിക്കുള്ളിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുവാൻ വേണ്ടി 0484-2761286, 9048506153, 9496823828, 9847690037, 9947530644 എന്നീ നമ്പറുകൾക്ക് പുറമെ ocym@mockolenchery.com എന്ന ഇ-മെയിൽ വിലാസവുമായും ബന്ധപ്പെടുക.

error: Thank you for visiting : www.ovsonline.in