OVS - Latest NewsOVS-Pravasi News

തിരുവോണപ്പുലരി 2016 കൂപ്പൺ ഉദ്‌ഘാടനം നടത്തപെട്ടു

അഹമ്മദി:- അഹമ്മദി സെന്റ് തോമസ്പഴയ പള്ളിയിലെ സെന്റ് തോമസ് ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  നടത്തുന്ന 11 മത് ഓണാഘോഷം 2016 സെപ്തംബര് 16 തിയ്യതി അബു ഹലീഫ അൽ സാഹിൽ സ്പോർട്സ്  ക്ളബിൽ വെച്ച് “തിരുവോണപ്പുലരി 2016 “എന്ന പേരിൽ നടത്തപ്പെടുന്നു. തിരുവോണപ്പുലരി 2016 ഓണാഘോഷപരിപാടിയുടെ ഫുഡ് കൂപ്പണിന്റെ പ്രകാശനവും വിതരണ ഉദ്‌ഘാടനവും അഹമ്മദി സെന്റ് പോൾസ് പള്ളിയിൽ വെച്ച് നടത്തപ്പെട്ടു.

ഫുഡ് കൂപ്പണിന്റെ പ്രകാശനം തിരുവോണപ്പുലരി 2016 ജനറൽ കൺവീനർ ശ്രീ ഷിജു സൈമണിൽ നിന്നും ഏറ്റു വാങ്ങിക്കൊണ്ടു ഫാദർ ജോബി വറുഗീസും; കൂപ്പണിന്റെ ആദ്യ വിതരണം കൂപ്പൺ കൺവീനർ ശ്രീ വറുഗീസ് കൊച്ചേരിൽ നിന്നും സ്വീകരിച്ചു ഓ.സി. വൈ.എം സെക്രട്ടറി ശ്രീ ദീപു മാത്യുവും നിർവഹിച്ചു. ചടങ്ങിൽ പള്ളി ട്രസ്റ്റീ  സ്രോ ബെന്നി വറുഗീസ്, സെക്രെട്ടറി ശ്രീ അനു  പടത്തറ, ഓ.സി. വൈ.എം വൈസ് പ്രസിഡന്റ് ശ്രീ വിനോദ് ഇടമുറി, ജോയിന്റ് സെക്രട്ടറി ശ്രീ ജോഷി വി. സൈമൺ മറ്റു ഓ.സി. വൈ.എം ഭാരവാഹികളും ഇടവക അംഗങ്ങളും പങ്കെടുത്തു.

 

error: Thank you for visiting : www.ovsonline.in