OVS-Pravasi News

പരിശുദ്ധ ദിവന്നാസിയോസ് കാർഷിക അവാർഡ് 2016

ദുബായ്:- ദുബായ് സെന്റ്‌.തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങളായ കർഷകരിൽ നിന്നും മികച്ച കർഷകന് അവാർഡ് നൽകുന്നു. സ്വന്തമായോ പാട്ടത്തിനോ കൃഷി ചെയ്യുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ തങ്ങളുടെ കൃഷിയിടങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളടങ്ങിയ അപേക്ഷ 2016 October 15 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ ജലസേചന രീതി , വളപ്രയോഗം , ഉത്പാദനക്ഷമത, തൊഴിലാളികളുടെ പങ്കാളിത്തം, നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം, വാർഷിക ആദായം തുടങ്ങിയവ ഉൾപെടുത്തേണ്ടതാണ്. അപേക്ഷകൾ, കൃഷിയിടത്തിന്റെ ഫോട്ടോ, ഇടവക വികാരിയുടെ സാക്ഷിപത്രം തുടങ്ങിയവ സഹിതം താഴെ കാണുന്ന വിലാസത്തിൽ അയക്കുക.
Secretary St .Thomas  OCYM P .O  Bo  NO  2563, Dubai ,

U .A.E Mobile : +971503526127 / +971556425789

കൂടുതൽ വിവരങ്ങൾക്ക്: ocymdubai @gmail .com , www .stthomasocymdubai .org

error: Thank you for visiting : www.ovsonline.in