തിരുവനന്തപുരം സജ്ജമായി ; യുവജനപ്രസ്ഥാനം 82-മത് രാജ്യാന്തര സമ്മേളനം 11 മുതല്‍
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 82-മത് രാജ്യാന്തര സമ്മേളനം മെയ് 11 മുതല്‍ തലസ്ഥാനത്ത്.സമ്മേളനത്തിന്‍റെ പ്രചരണത്തിനായി തിരുവനന്തപുരം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്‍റെ വിവിധ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിളംബര – പതാക ഘോഷയാത്രകള്‍ സമ്മേളന നഗരിയായ ഹോളി ട്രിനിറ്റി ഹയർസെക്കൻഡറി സ്കൂളില്‍ സംഗമിച്ചു. കുളത്തൂപ്പുഴ, അഞ്ചല്‍, ആയൂര്‍,ചാത്തന്നൂര്‍, കുലശേഖരം,തിരുവനന്തപുരം മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരുന്നു സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം ഘോഷയാത്ര സംഘടിപ്പിച്ചത്. ഇതേതുടര്‍ന്ന് തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് പന്തല്‍ കാല്‍നാട്ടു കര്‍മ്മം നിര്‍വഹിച്ചു.ക്രിസ്തുവില്‍ വേരൂന്നി ഉറച്ച് വളരുമ്പോളാണ് യുവജന വളര്‍ച്ച യാഥാര്‍ത്ഥ്യമാകുന്നതെന്ന് അദേഹം പറഞ്ഞു.
മെയ് 11 – 2 ന് രെജിസ്ട്രേഷന്‍ ആരംഭിക്കും.4.00 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.പ്രസിഡന്‍റ് ഡോ.യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സ്വാഗതം അരുളും.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, മാര്‍ത്തോമ്മാ സഭ ബിഷപ്പ് ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തും.സഭാ സ്ഥനികള്‍,യുവജന പ്രസ്ഥാനം കേന്ദ്ര ഭാരവാഹികള്‍ ആശംസകള്‍ അറിയിക്കും.
യുവജന പ്രസ്ഥാനം അംഗങ്ങളുടെ ടാലന്‍റ് നൈറ്റ് സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യും.ജോണ്‍സണ്‍ കൊട്ടാരക്കര,പ്രമോദ് തുമ്പമണ്‍ ചടങ്ങില്‍ ആദരിക്കും.മെയ് 12 – ഫാ.ഡോ.ഒ തോമസ് (പ്രിന്‍സിപ്പല്‍-പഴയ സെമിനാരി),റവ.സാം ലൂക്കോസ് (കൌണ്‍സിലര്‍),ദിവ്യ എസ് ഐയ്യര്‍ ഐഎഎസ്,എസ് സുഗതന്‍(ഡയറക്ടര്‍,ഗ്രീന്‍ വില്ലേജ്) വിവിധ സെഷനുകള്‍ നേതൃത്വം നല്‍കും.എംഎല്‍എമാരായ കെ.മുരളീധരന്‍,മുല്ലക്കര രത്നാകരന്‍.അനൂപ് കൈപ്പള്ളില്‍ സ്നേഹ സംവാദത്തില്‍ പങ്കെടുക്കും.മുന്‍കാല പ്രവര്‍ത്തകരുടെ സംഗമം എന്നിവയാണ് സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.സമ്മേളനം 13 ന് അവസാനിക്കും.