വര്‍ദ്ധിതശോഭയോടെ കോലഞ്ചേരി പള്ളിപ്പെരുന്നാള്‍
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയില്‍ പെരുന്നാളുകള്‍ക്ക് അദ്വിതീയ സ്ഥാനമാണുള്ളത്. പെരുന്നാളുകള്‍ വിശുദ്ധീകരണത്തിനായുള്ള അവസരങ്ങളായാണ് നമ്മുടെ പിതാക്കന്മാര്‍ പഠിപ്പിച്ചിരുന്നതും ജനങ്ങള്‍ പാലിച്ചിരുന്നതും. ഇന്നത്തെ പെരുന്നാള്‍ ചടങ്ങുകള്‍ ചിലതെങ്കിലും പ്രകടനമാണെു പറയാതിരിക്കുവാന്‍ കഴിയില്ല. ഇപ്പോഴത്തെ ആര്‍ഭാടപൂര്‍ണമായ പെരുന്നാള്‍ ചടങ്ങുകള്‍ കണ്ടിട്ട് ഇത് ക്രൈസ്തവസാക്ഷ്യത്തിന് നിരക്കുതല്ല എന്നു പറയു ചില പ്രൊട്ടസ്റ്റന്റ് സഭകളുണ്ട്. ദൈവത്തിന് പ്രീതികരമായ വഴിപാടര്‍പ്പിക്കലാണ് പെരുന്നാള്‍ എന്നുള്ളത് നാം മറന്നു പോകരുത്
പഴയനിയമകാലം മുതല്‍ വിവിധ പെരുന്നാളാചരിക്കുന്ന യഹൂദജനതയെ നാം വിശുദ്ധ വേദപുസ്തകത്തിലൂടെ വായിച്ചറിയുന്നു. പെരുന്നാളില്‍ പങ്കെടുത്ത് നമ്മുടെ വരുമാനത്തില്‍നിന്നും ഒരോഹരി ദൈവത്തിനുവേണ്ടി നീക്കിവയ്ക്കുമ്പോള്‍ നാമും പ്രകാശം നല്‍കി കത്തിയെരിഞ്ഞുതീരുന്ന ഒരു മെഴുകുതിരി പോലെ ദൈവസിധിയിലേക്ക് കൂടുതല്‍ അടുത്തുചെല്ലുന്നു. നല്‍കു വഴിപാടിന്‍റെ വലിപ്പത്തേക്കാള്‍ ഇല്ലായ്മയില്‍നിന്നും, നല്‍കു മനസ്സിന്‍റെ വലിപ്പത്തിനാണ് ദൈവസിധിയില്‍ കൂടുതല്‍ സ്വീകാര്യത എന്നും നാം മനസ്സിലാക്കണം.
കോലഞ്ചേരിപള്ളിയും ഇടവകാംഗങ്ങളും മാത്രമല്ല സമീപപ്രദേശങ്ങളിലുള്ള നാനാജാതി മതസ്ഥര്‍ ഉള്‍പ്പെടെയുള്ള ജനസമൂഹം കോലഞ്ചേരി പള്ളിപ്പെരുന്നാള്‍ നെഞ്ചോട് ചേര്‍ത്തിട്ടൂള്ളവരാണ്. ബ്രിട്ടീഷുകാരുള്‍പ്പെടെയുള്ള വിദേശികളെ നാടുകടത്തി സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു ശ്വസിച്ചു തുടങ്ങിയിട്ട് എഴുപത് വര്‍ഷത്തോടടുക്കുമ്പോഴും സഭയെ വൈദേശികാടിമത്വത്തില്‍ നിലനിര്‍ത്തി ലാഭമുണ്ടാക്കുവാന്‍ ശ്രമിക്കു ഒരു ചെറിയ വിഭാഗം പെരുന്നാള്‍ ചടങ്ങുകളുടെ ശോഭ കുറയ്ക്കുവാന്‍ കാരണക്കാരായി നമ്മുടെ ഇടവകയിലും ഉണ്ടായി എത് ഖേദത്തോടെ ഓര്‍ക്കുന്നു. സൂര്യനെ മറയ്ക്കുവാനും അതിന്‍റെ പ്രകാശത്തെ ഇല്ലാതാക്കുവാനും ശ്രമിച്ച ചിലരെപ്പറ്റി പുരാണങ്ങളില്‍ പ്രതിപാദ്യമുണ്ട്. അതിനു ശ്രമിച്ചവര്‍ കരിഞ്ഞുപോയതല്ലാതെ വിജയിച്ചതായി എവിടെയും പരാമര്‍ശമില്ല. പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാളാചരണം പഴയകാലപ്രൗഢിയോടെ കോലഞ്ചേരി പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു.
താല്‍ക്കാലികമായ തിരിച്ചടികള്‍ മൂലം ചിലര്‍ നിരാശയുടെ പടുകുഴിയിലേക്ക് വലിച്ചെറിയപ്പെടാറുണ്ട്. നമ്മുടെ കര്‍ത്താവ് തന്‍റെ അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോള്‍ മുതല്‍ ഗോഗുല്‍ത്തായില്‍ കുരിശില്‍ തൂക്കപ്പെടുന്നതുവരെ മാതാവായ മറിയം അനുഭവിച്ച വേദനകള്‍ എത്ര. പ്രതിസന്ധികള്‍ വരുമ്പോള്‍ ഒളിച്ചോടുകയോ ജീവിതമവസാനിപ്പിക്കുകയോ അല്ല ചെയ്യേണ്ടത്. മറിച്ച് ഇതൊരു ദൈവിക പദ്ധതിയാണെന്നും ആ പദ്ധതിയില്‍ ദൈവം എന്നെയും പങ്കാളിയാക്കിയിരിക്കുന്നു എന്നും തിരിച്ചറിയുകയാണ് വേണ്ടത്. നമ്മുടെ കര്‍ത്താവും വിശുദ്ധ യോഹാന്‍ ശ്ലീഹ ഒഴികെയുള്ള കര്‍തൃശിഷ്യന്മാരും വാളിനും കുന്തത്തിനും കുരിശുമരണത്തിനും ഇരയായി സ്വര്‍ഗരാജ്യം പ്രാപിച്ചവരാണ്. നിഷ്‌കളങ്കരായ അനേകം കുഞ്ഞുങ്ങളും കര്‍ത്താവിനെ പ്രതി മരണം പ്രാപിച്ചു. ശ്ലീഹന്മാരുടെയും സഹദേന്മാരുടെയും ജീവിതം നമുക്ക് മാര്‍ഗ്ഗദീപമാകട്ടെ. അവരെ ഓര്‍ത്തു പ്രാര്‍ത്ഥിക്കുതാവണം നമ്മുടെ പെരുന്നാളുകള്‍.
മാര്‍ പത്രോസിന്റെയും മാര്‍ പൗലോസിന്റെയും നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന നമ്മുടെ ദേവാലയം കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയാണ്. പള്ളിയുടെയും കുരിശടികളുടെയും പള്ളിവക സെന്‍റ്.പീറ്റേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ടി.ടി.ഐ, ഓഡിറ്റോറിയം എിവയുടെയുമെല്ലാം അറ്റകുറ്റപ്പണികള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ടൗണ്‍ കുരിശിന്‍തൊട്ടി , മെഡിക്കല്‍ മിഷന്‍ ജംഗ്ഷനിലിരിക്കു കുരിശിന്‍തൊട്ടി , പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള കുരിശിന്‍തൊട്ടി എന്നിവയും പള്ളിവക റോഡ്, പള്ളിമേട, മാളികപ്പുറം എന്നിവിടങ്ങളിലേക്കായി ഒരു കോടിയിലധികം രൂപ എസ്റ്റിമേറ്റ് തയ്യാറാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടുന്നുവരുന്നത്. അവശേഷിക്കു പണികളും പെരുന്നാള്‍ ദിനങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരത്തില്‍ കൂടുതല്‍ പുതുക്കമാര്‍ന്ന ഒരു പെരുന്നാളിനാണ് നാം സാക്ഷികളാകുവാന്‍ പോകുന്നത്. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പോലീസ് – പഞ്ചായത്ത് – വില്ലേജ് ഓഫീസുകള്‍ മുഖേന എതിര്‍വിഭാഗം നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടത് നമ്മുടെ സഭാംഗങ്ങളുടെ നിശ്ചയദാര്‍ഢ്യവും പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ അനുഗ്രഹവും കൊണ്ടാണെന്ന് നിസ്സംശയം ഉറപ്പിക്കാം. അടുത്ത വര്‍ഷത്തെ പെരുന്നാള്‍ വലിയ പള്ളിയില്‍വച്ച് ആഘോഷത്തോടെ കൊണ്ടാടുവാന്‍ ദൈവം ഇടയാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ഏവര്‍ക്കും പെരുന്നാളാശംസകള്‍ നേരുകയും ചെയ്യുന്നു .
കോലഞ്ചേരി പള്ളി യുവജനപ്രസ്ഥാനത്തിന്‍റെ പ്രസിദ്ധീകരണമായ ‘യൂത്ത് വോയിസ്’ ജൂലൈ 2016-ലെ പെരുന്നാള്‍ സ്പെഷ്യല്‍ എഡിഷനില്‍ തോമസ് എം ഏലിയാസ്,മുണ്ടയില്‍ എഴുതിയ ലേഖനം >> പ്രശസ്തമായ കോലഞ്ചേരി പള്ളി,ചരിത്രം