ഹൃദയ ചികിത്സയിൽ പോളണ്ടിൽ നിന്ന് വിദഗ്‌ധനെത്തി ; മികവിന്റെ ശോഭയിൽ പരുമല ആശുപത്രി
പോളണ്ടിലെ ലുബ്ലിൻ മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ അസോസിയേറ്റ് പ്രൊഫസറും ഹെമോഡൈനാമിക് ഡിവിഷൻ ഡയറക്ടറുമായ ഡോ. പിയോറ്റർ ജെ. വാസിൻസ്കി (Dr. Piotr J. Waciński) ആശുപത്രിയിലെ കാർഡിയോളജി വിഭാഗവുമായി ചേർന്ന് അതിസങ്കീർണമായ ലേസർ ആൻജിയോപ്ലാസ്റ്റി വിജയകരമായി പൂർത്തിയാക്കി.
എക്സൈമർ ലേസർ കൊറോണറി അത്തെറെക്ടമി (ELCA) ചികിത്സാ രംഗത്തെ ആഗോള വിദഗ്ധനാണ് ഡോ. വാസിൻസ്കി. 9,000-ത്തിലധികം കൊറോണറി ആൻജിയോപ്ലാസ്റ്റി (PCI) ചികിത്സകൾ, 70-ൽ അധികം അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾ, കൂടാതെ കാനഡ, സ്വിറ്റ്‌സർലൻഡ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ പരിശീലനവും കരസ്ഥമാക്കിയിട്ടുള്ള കാർഡിയോളോജിസ്റ് ആണ് അദ്ദേഹം.
കാത്സ്യം അടിഞ്ഞുകൂടിയ ഹൃദയ രക്ത ധമനികളിലെ ബ്ലോക്കുകൾക്ക് ലേസർ ആൻജിയോപ്ലാസ്റ്റി എത്രത്തോളം ഫലപ്രദമാണെന്നും ഇതിന്റെ അതിസങ്കീർണ്ണമായ ചികിത്സ രീതികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ഒരു വർഷമായി പരുമല ആശുപത്രിയിൽ ലേസർ ആൻജിയോപ്ലാസ്റ്റി സൗകര്യം ലഭ്യമാണെങ്കിലും, ഡോ. വാസിൻസ്കിയുടെ ക്ലാസ് മുഴുവൻ ടീമിനും പുതിയ പ്രചോദനമായെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. മഹേഷ് നളിൻ കുമാർ പറഞ്ഞു.
ലോകോത്തര ചികിത്സാ രീതികൾ നമ്മുടെ നാട്ടിലെത്തിച്ച്, രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ് ഡോ. വാസിൻസ്കിയുടെ ഈ സന്ദർശനമെന്ന് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫാ. എം. സി. പൗലോസ് അഭിപ്രായപ്പെട്ടു.
7 ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾ അടക്കം 15ലധികം ഹൃദയ ചികിത്സ വിദഗ്ധരും നൂറിലധികം മെഡിക്കൽ ആൻഡ് പാര മെഡിക്കൽ സ്റ്റാഫും അടങ്ങുന്നതാണ് പരുമല കാർഡിയോളജി വിഭാഗം.
ലേസർ ആൻജിയോപ്ലാസ്റ്റിയെ പറ്റി കൂടുതൽ വിവരങ്ങൾക്ക് 9070119070
