നിരണം പള്ളിയില്‍ വി.മാര്‍ത്തോമ്മാ ശ്ലീഹയുടെ ഓര്‍മ്മപെരുന്നാള്‍
വിശുദ്ധ മാര്‍ തോമ ശ്ലീഹായാല്‍ സ്ഥാപിതവും , വിശുദ്ധന്റെ തിരുശേഷിപിടവും മാര്‍തോമന്‍ തീര്‍ത്ഥാടന കേന്ദ്രവും ആയ നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ വി.മാര്‍ത്തോമ്മാ ശ്ലീഹയുടെ ഓര്‍മ്മപെരുന്നാള്‍ 2013 ഡിസംബര്‍ 13 മുതല്‍ 21 വരെയുള്ള തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം നടക്കും .പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മീകത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരും സഹകാര്‍മ്മീകത്വത്തിലും പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെടുന്നു