OVS-Pravasi News

ദുബായ് യുവജന പ്രസ്ഥാനത്തിന്റെ ‘വേനൽ ശിബിരം’ തുടങ്ങി

ദുബായ്: കേരള സംസ്ക്കാരത്തിന്റെ തനിമയും, പാരമ്പര്യവും പുതു തലമുറയ്ക്കു പകർന്നു നൽകുന്നതിനായി ദുബായ് സെൻറ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം കഴിഞ്ഞ 12 വർഷങ്ങളായി പ്രവാസികളായ കുട്ടികൾക്കുവേണ്ടി നടത്തിവരുന്ന ‘വേനൽ ശിബിരം’ പ്രോഗാമിന്‍െറ 2016 ലെ ഒന്നാം ദിവസപ്രോഗ്രാം ബാഗ്ലൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ സെറാഫിന്‍ തിരുമേനി നിര്‍വ്വഹിച്ചു ദുബായ് സെൻറ് തോമസ് ഓര്ത്തഡോക്സ് ദേവാലയ അങ്കണത്തിൽ ഒന്നായാൽ നന്നായി, നന്നായാൽ ഒന്നായി എന്ന മുഖ്യ ചിന്താ വിഷയത്തെ ആസ്പദമാക്കി മഴവില്ല്, കറ്റ, കതിർ, വല, ഗ്രന്ഥം എന്നീ പേരുകളിൽ വിവിധ പഠന മൂലകൾ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ നാടൻ പാട്ടുകൾ, നാടൻ കളികൾ എന്നിവയും നാടൻ പഴമ വിളിച്ചറിയിക്കുന്ന കുടിൽ, നാടൻ ഗൃഹോപകരണങ്ങൾ, കരകൗശല വസ്തുക്കൾ, 96 രാജൃങ്ങളുടെ കറന്‍സി,നാണയങ്ങള്‍ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു ഇടവക വികാരി റവ. ഫാ. ഷാജി മാത്യൂസ്, സഹ വികാരി റവ. ഫാ. ലാനി അച്ചന്‍ എന്നിവരുടെ നേത്യത്വത്തില്‍ യുവജനപ്രസഥാന അംഗങ്ങളും ഇടവകജനങ്ങളും സംബന്ധിച്ചു.

9df87e7f-09b8-4036-ae67-c0ed9f509257f395532a-2229-418c-946c-825fa3427f7f

error: Thank you for visiting : www.ovsonline.in