OVS-Kerala News

ഒ‍ാർത്തഡോക്‌സ് സഭ വിവാഹ സഹായനിധി വിതരണം ചെയ്തു

പരുമല :- അപരനെ കരുതുന്നത് ഔദാര്യമല്ല കടമയാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഒ‍ാർത്തഡോക്‌സ് സഭ വിവാഹ സഹായനിധി വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തിൽ അധിഷ്ഠിതമല്ലാത്ത കുടുംബജീവിതം താളംതെറ്റുമെന്നും കാതോലിക്കാ ബാവാ പറഞ്ഞു. സഭാ വിവാഹ സഹായ സമിതി പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ തേവോദോറസ് അധ്യക്ഷത വഹിച്ചു.

അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, സെന്റ് ഗ്രിഗോറിയോസ് ആശുപത്രി സിഇഒ ഫാ. എം.സി.പൗലോസ്, കൺവീനർ ഏബ്രഹാം മാത്യു വീരപ്പള്ളിൽ, ഫാ. ജോസഫ് സാമുവൽ ഏവൂർ, ജോ ഇലഞ്ഞിമൂട്ടിൽ, സജി കളീക്കൽ, ഷാജൻ ഫിലിപ്, എ.കെ.ജോസഫ്, അജു ജോർജ്, ജോൺസി ഡാനിയൽ, ഉമ്മൻ ജോൺ എന്നിവർ പ്രസംഗിച്ചു.

Photo Courtesy : Gregorian TV

error: Thank you for visiting : www.ovsonline.in