ഓര്‍ത്തഡോക്‌സ് സഭയുടെ ജീവകാരുണ്യപദ്ധതിയില്‍ 12 യുവതികള്‍ക്ക് മാംഗല്യം
താമരശ്ശേരി:- മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മലബാര്‍ ഭദ്രാസനത്തിന്റെ ജീവകാരുണ്യപദ്ധതിയില്‍ നിര്‍ധനരായ 12 യുവതികള്‍ക്ക് മംഗല്യഭാഗ്യം. ഇടവക മെത്രാപ്പൊലീത്താ സഖറിയാസ് മാര്‍ തെയോഫിലോസിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതിയിലാണ് വിവിധമതസ്ഥരായ 12 ദമ്പതികള്‍ പുതുജീവിതത്തിലേക്ക് കടന്നത്. ഇതില്‍ നാല് ദമ്പതികള്‍ ആദിവാസി വിഭാഗക്കാരാണ്. ഓരോ ദമ്പതിമാര്‍ക്കും ഒരുലക്ഷം രൂപയും മാലയും മോതിരവും പുടവയും പദ്ധതിയുടെ ഭാഗമായി നല്‍കി. അപേക്ഷ നല്‍കി പദ്ധതിയുടെ ഭാഗമായ യുവതീയുവാക്കള്‍ അവരവരുടെ രീതിയനുസരിച്ച് സ്വന്തംനിലയ്ക്കാണ് വിഹാഹം നടത്തിയത്. പദ്ധതിയുടെ ഭാഗമായി ജൂണ്‍ 15-ന് രാവിലെ 11 മണിക്ക് ഈങ്ങാപ്പുഴ സെന്റ് പോള്‍സ് ആശ്രമത്തിലെ ബാലഭവനം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ദന്പതികളെ അനുമോദിക്കും. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.