ഇസ്രയേലില്‍ വന്‍ കാട്ടുതീ : അട്ടിമറിയെന്നു പറയുമ്പോളും മറ്റൊരു പ്രതിഭാസമെന്ന് വിശ്വാസികള്‍
ജറുസലേം: ഇസ്രയേലിലെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയില്‍ പടര്‍ന്ന കാട്ടുതീയില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു. ഏകദേശം 80,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നു ദിവസമായിട്ടും തീ അണയ്ക്കാന്‍ സാധിച്ചില്ല. കാട്ടുതീ വെസ്റ്റ്ബാങ്കിലേയും ജറുസലേമിലേയും ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. ഇസ്രയേലിന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്ന് റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സഹായത്തിനെത്തി. വിമാനങ്ങള്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
വരണ്ട കാലാവസ്ഥയില്‍ തീ അതിവേഗം പടരുകയാണെന്നു ഇസ്രായേലി വൃത്തങ്ങള്‍ പറയുന്നത്. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ മൂന്നു ദിവസമായി തീയണക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥലം സന്ദര്‍ശിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
തീയിട്ടു നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ഭീകരപ്രവര്‍ത്തനത്തിന് തുല്യമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. അന്വേക്ഷണത്തില്‍ അട്ടിമറി എന്ന് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായിരിക്കും. ഇതേവരെ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ സംശയിക്കപ്പെടുന്ന ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം, ക്രിസ്തുവിന്‍റെ കല്ലറ തുറന്നതിന് ശേഷമുള്ള മറ്റൊരു അടയാളമാണിതെന്നും ഒരു വിഭാഗം ക്രൈസ്തവ വിശ്വാസികള്‍ പറയുന്നു. യേശു ക്രിസ്തു മരിച്ചപ്പോഴും ഇതേ വിനാശം ഇസ്രയേലില്‍ സംഭവിച്ചിരിന്നു. ഇതിനെ ബലപ്പെടുത്തുന്ന കാരണങ്ങളും അവര്‍ നിരത്തുന്നുണ്ട് , ഒക്ടോബർ 1 ന് ജറുസലേമിൽ ആകാശത്ത് മേഘം വൃത്താകൃതിയിൽ രൂപപ്പെടുകയും അതിൽ നിന്ന് കാഹളം മുഴങ്ങുന്ന പോലെ ചില ശബ്ദങ്ങൾ കേട്ടതായി പറയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പലരും അത് വിശ്വസിച്ചില്ല. എന്നാല്‍ നവംബര്‍ രണ്ടാം വാരം, ഇതേ പ്രതിഭാസം വീണ്ടും ആവര്‍ത്തിച്ചു. ഇതേപ്പറ്റി ദൃക്സാക്ഷി വിവരണങ്ങളും വിദ്ഗധ അഭിപ്രായങ്ങളും ഉണ്ട്.
ക്രിസ്തുവിന്‍റെ കല്ലറ തുറന്ന സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെട്ട അത്ഭുതം ? വീഡിയോ കാണാം !
വീഡിയോ