ഓ.വി.എസ് ഓണ്‍ലൈന്‍ ഒന്നാം സ്ഥാനത്ത്,പ്രിയ വായനക്കാര്‍ക്ക് നന്ദി!
അപൂര്‍വ്വ നിമിഷങ്ങള്‍ ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചു അഭിമാനകരവും അതിലുപരി മുന്നോട്ടുള്ള പ്രയാണത്തിനു ആവേശകരവുമാണ്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ സഭയുടെ ഔദ്യോഗികവും അനൗദ്യോഗിക ഉള്‍പ്പെട്ട ഓണ്‍ലൈന്‍ സഭാ വാര്‍ത്ത പോര്‍ട്ടലുകളെ പിന്തള്ളി ഓ.വി.എസ് ഓണ്‍ലൈന്‍ ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നു.’ ആറാം കല്‍പന ‘ഷോര്‍ട്ട് ഫിലിമിനു ശേഷം ഓര്‍ത്തഡോക്‍സ് വിശ്വാസ സംരക്ഷകന്‍ പ്രസ്ഥാനത്തിന്റെ മറ്റൊരു ചുവടുവെപ്പായിരിന്നു ഓ.വി.എസ് ഓണ്‍ലൈന്‍ എന്ന 24× 7 സഭാ വാര്‍ത്ത പോര്‍ട്ടല്‍.
2015 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനു അഞ്ചു മാസങ്ങള്‍ പിന്നിട്ടുള്ള പടയോട്ടത്തില്‍ സഭാ വിശ്വാസികള്‍ക്കിടയിലെ ഒന്നാമത്തെ വാര്‍ത്താ മാധ്യമമായി ഓ.വി.എസ് ഓണ്‍ലൈന്‍ മാറി.ഇത് കുത്തക ഓണ്‍ലൈന്‍ സഭാ പത്രങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതു പോലെ വെറും അവകാശവാദമല്ല,ഏത് വായനക്കാരനും അലക്സാ റാങ്കിംഗ് സെര്‍ച്ച് ചെയ്‌താല്‍ നേരിട്ട് കണ്ടു ബോധ്യപ്പെടാവുന്നതാണ്.റിപ്പോര്‍ട്ട് പ്രകാരം പ്രതിദിനം സൈറ്റ് സന്ദര്‍ശിക്കുന്നത് ഏകദേശം ആയിരത്തിലധികം വായനക്കാരാണ്.
ഇതൊരു വലിയ നേട്ടം തന്നെയാണ്.ഈ രംഗത്ത് പ്രവേശിക്കുന്ന കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും മറ്റു ഓണ്‍ലൈന്‍ സഭാ പത്രങ്ങളെ കണ്ടത്തിവെട്ടാം എന്ന ധാരണ ഞങ്ങള്‍ക്കില്ലായിരിന്നു.
വേറിട്ട മാധ്യമ ശൈലിയിലൂടെ സജീവമായി നിലകൊള്ളുക എന്നതുമാത്രമായിരിന്നു ഞങ്ങളുടെ ലക്‌ഷ്യം.എന്നാല്‍ മനംനിറഞ്ഞ സ്നേഹത്തോടെ ആ ശൈലി സ്വീകരിച്ചു ഞങ്ങളെ ഒന്നാം സ്ഥാനത്തേയ്ക്ക് ആനയിക്കുന്നത് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ഓരോരുത്തരുമാണ്.
കടപ്പാടും നന്ദിയും അക്ഷരങ്ങളില്‍ ഒതുങ്ങുന്നില്ല ,പ്രിയ വായനക്കാര്‍ക്ക് ഒരായിരം നന്ദി……!
ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകന്‍ കുടുംബത്തിനു വേണ്ടി ,
ഓ.വി.എസ് ഓണ്‍ലൈന്‍ എഡിറ്റോറിയല്‍ ടീം