ബാലസമാജം ഉത്തര മേഖല നേതൃത്വ പരിശീലന ക്യാമ്പ് മെയ് 21-ന് തൃക്കുന്നത്ത് സെമിനാരിയില്‍
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ഉത്തര മേഖല നേതൃത്വ പരിശീലന ക്യാമ്പ് മെയ് 21-ന് ശനിയാഴ്ച അങ്കമാലി ഭദ്രാസന ആസ്ഥാനം ആലുവ തൃക്കുന്നത് സെമിനാരിയില്‍ വച്ച് രാവിലെ 9.30 മുതല്‍ 3 മണി വരെ നടത്തപ്പെടും. അഖില മലങ്കര ബാലസമാജം പ്രസിഡന്‍റ് അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം അങ്കമാലി ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ബാലസമാജത്തിന്‍റെ സ്വാധീനം എന്നില്‍ എന്ന വിഷയത്തില്‍ ജെഫിന്‍ വര്‍ഗീസ് പ്രഭാഷണം നടത്തും. ഡോ.വി.എം.മാത്യു ക്ലാസ്സ് നയിക്കും. ഉത്തര മേഖലയില്‍പ്പെടുന്ന കോട്ടയം, കോട്ടയം സെന്‍ട്രല്‍, ഇടുക്കി, അങ്കമാലി, കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, കൊച്ചി, തൃശ്ശൂര്‍, കുന്നംകുളം, മലബാര്‍, സുല്‍ത്താന്‍ ബത്തേരി എന്നീ ഭദ്രാസനങ്ങളില്‍ നിന്നുളള സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ഈ ഭദ്രാസനങ്ങളില്‍ നിന്നും വൈസ് പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ജോയിന്‍റ് സെക്രട്ടറിമാര്‍, ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. അങ്കമാലി ഭദ്രാസന സെക്രട്ടറി റവ.ഫാ.ബോബി വര്‍ഗീസ്, പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് റവ.ഫാ.ജെയിംസ് മര്‍ക്കോസ്, റവ.ഫാ.ജിതിന്‍ ജോര്‍ജ്ജ്, ജോയിന്‍റ് സെക്രട്ടറിമാരായ ശ്രീ.ജേക്കബ് തോമസ്, ശ്രീമതി ആനി ജോണ്‍, ട്രഷറര്‍ ശ്രീ.ഷൈജു ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.