യാക്കോബായ വിഭാഗത്തിന്‍റെ ആവിശ്യം തള്ളി ഓര്‍ത്തഡോക്‍സ് വൈദികനു വി. കുർബാന അർപ്പിക്കാം
പിറവം (എറണാകുളം) : മണ്ണത്തൂർ സെന്‍റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ നാളെ (22 ഒക്ടോബര്‍) വി. കുർബാന നടത്താൻ മലങ്കര ഓർത്തഡോൿസ് സഭയുടെ വികാരിയെ എറണാകുളം ജില്ലാകോടതി അനുവദിച്ചു. യാക്കോബായ വിഭാഗത്തിന്‍റെ ആണ്ടുകുർബാനക്കു യാക്കോബായ വൈദികനെ വി. കുർബാന അർപ്പിക്കാൻ അനുവദിക്കണമെന്ന ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. സഭ ഭരണഘടനാ പ്രകാരമുള്ള വികാരി വി. കുർബാന അര്‍പ്പിക്കും. യാക്കോബായ വിഭാകത്തിന്‍റെ വികാരിക്ക് പള്ളിയിൽ പ്രവേശനമില്ല, ബന്ധുക്കൾക്ക് ആരാധനയിൽ പങ്കെടുക്കാം.
ഇന്ന് (21 ഒക്ടോബര്‍) ഇടവക മെത്രപ്പോലിത്ത അഭി.ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രപ്പോലിത്ത സഹവികാരിയായി നിയമിച്ച ബഹു.കൊച്ചുപറമ്പിൽ ഗീവറുഗീസ് റമ്പാൻ വി.കുർബ്ബാന അര്‍പ്പിച്ചു. കക്ഷി വഴക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി പൂട്ടി കിടക്കുകയായിരുന്നു മണ്ണത്തൂർ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി. ഓര്‍ത്തഡോക്സ് ഇടവകാംഗത്തിന്‍റെ ശവ സംസ്കാര ചടങ്ങുകള്‍ നടത്തുന്നതിന് ദേവാലയം കഴിഞ്ഞ മാസം ഒരു ദിവസത്തേക്ക് തുറന്നിരുന്നു. സുപ്രീംകോടതിയില്‍ ജൂലൈ മൂന്നിന് ഉണ്ടായ മൂന്നാം സമുദായക്കേസ് വിധിയില്‍ ഉള്‍പ്പെട്ട മണ്ണത്തൂർ വലിയപള്ളിയുടെ താക്കോല്‍ ബഹു.കോടതി വിധി പ്രകാരം തിരിച്ചു ലഭിക്കണമെന്ന ആവിശ്യം ഉന്നയിച്ചു വിധി നടത്തിപ്പ് ഹര്‍ജിയുമായി ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
https://ovsonline.in/articles/malankara-sabha-court-order/