മക്കാബിയുടെ നാടകം ‘പൊളിഞ്ഞതോ’ അതോ ‘പൊളിച്ചതോ’?
മക്കാബി റമ്പാനെ വച്ച് മെനഞ്ഞെടുത്ത ചർച്ച് ആക്റ്റ് നാടകം സംസ്ഥാന സർക്കാരിനെ കൊണ്ടും, കേന്ദ്ര സർക്കാരിനെ കൊണ്ടും നടപ്പാക്കി മലങ്കര സഭക്ക് ലഭിച്ച സുപ്രിം കോടതി വിധി അട്ടിമറിക്കാൻ നടത്തിയ അവസാന ശ്രമവും പരാജയമായി, ഈ ആവശ്യം സുപ്രിം കോടതി തള്ളി ഉത്തരവായി.
1934-ലെ ഭരണഘടന വ്യാജമാണെന്നും, അതിന്റെ ഒറിജിനൽ ആവശ്യപ്പെട്ട് കോടതികളെയും / സർക്കാരിനെയും സമിപീച്ച് നടത്തിയ നാടകം കോടതി നേരത്തേ തള്ളിയിരുന്നു. പിന്നിട് ശവസംസ്കാരം സംബന്ധിച്ച് ഓർത്തഡോക്സ് സഭ മനുഷ്യാവകാശ ലംഘനം നടത്തുന്നു (ആർട്ടിക്കിൾ – 32 അനുവദിച്ച് കിട്ടുക) എന്നതായിരുന്നു അടുത്ത നാടകം. ബഹു. സുപ്രിം കോടതി കേസ് തള്ളുന്ന സാഹചര്യത്തിൻ കേസ് പിൻവലിക്കേണ്ട ഗതികേടും യാക്കോബായ വിഭാഗത്തിനുണ്ടായി.
സുപ്രിം കോടതിയെക്കാൾ വലുതാണ് / മുകളിലാണ് മനുഷ്യവകാശ കമ്മീഷൻ എന്ന് പറഞ്ഞ് ഒരമ്മച്ചിയെ കട്ടച്ചിറയിൽ 32 ദിവസം കോൺക്രീറ്റ് പേടകത്തിൽ സൂക്ഷിച്ചു, ഓർത്തഡോക്സ് സഭയെ അപകീർത്തിപ്പെടുത്തുവാൻ വേണ്ടി കരുതി കൂട്ടിയതായിരുന്നു കട്ടച്ചിറ നടകം. എന്നാൽ മനുഷ്യാവകാശ കമ്മിഷനും കൈയ്യാഴിഞ്ഞ സാഹചര്യത്തിൽ കട്ടച്ചിറ അമ്മച്ചിയെ പ്ലാസ്റ്റിക് കവറിലാക്കി കട്ടടക്കേണ്ട ഗതികേടുണ്ടായി.
അവസാനമായി വരിക്കോലിയിൽ ശവക്കോട്ടയുടെ പുറക് വശത്തുകൂടി മതില് ചാടിക്കടന്ന് ഹെൽമെറ്റ് ധാരികളും, ക്രിസ്തുമസ് ഫാദർ വേഷധാരികളുടെയും നടത്തിയ അടക്ക് നാടകം.
ഇങ്ങനെയുള്ള നാടകങ്ങൾക്ക് അരങ്ങൊരുക്കി സംവിധാനം ചെയ്യുന്നതിന് സർക്കാരിനും, പോലീസിനും നാണമില്ലേ?
പെരുമ്പാവൂർ എട്ടോളം ശവസംസ്കാരങ്ങൾ ആ പള്ളിയിലെ നിയമാനുസൃത വികാരി സമാധാനപരമായി നടത്തി. ഇങ്ങനെ പല പള്ളികളിലുമായി 40-ൽ കൂടുതൽ ശവസംസ്കാരങ്ങൾ ഓർത്തഡോക്സ് വൈദികർ നടത്തി കൊടുത്തു.
യാക്കോബായ വിശ്വാസമെന്നൊരു വിശ്വാസമോ, അന്ത്യോക്യാ വിശ്വാസമോ ലോകത്തൊരിടത്തും കേട്ട് കേൾവി പോലുമില്ല. മലങ്കരയിൽ ഒരേ വിശ്വാസത്തിലും, ആചാരാനുഷ്ടാനങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന സഭയിൽ ഇരു വിഭാഗമായി തർക്കിച്ചു. തർക്കപരിഹാരം ഇന്ത്യയുടെ പരമോന്നത (സുപ്രിം കോടതി) നീതി പീഡത്തിൽ നിന്നുണ്ടായി. അതനുസരിക്കാൻ മറുവിഭാഗവും, ഈ വിധി നടപ്പാക്കാൻ സർക്കാരും തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് 2019 ഡിസംബർ 14 ശനിയാഴ്ച വൈകിട്ട് 3.30 ന് പോത്താനിക്കാട് ടൗണിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചിരിക്കുന്നു.
യോഗത്തിൽ അഭി. പിതാക്കാൻമാരും മറ്റു പ്രമുഖരും പരി. സഭ നേരിടുന്ന ആനുകാലിക വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നു. പങ്കെടുക്കുക, വിജയിപ്പിക്കുക.