OVS - Latest NewsOVS-Kerala News

ജൂലൈ 3 : കൃതഞ്ജതാദിനമായി ആചരിക്കുന്നു ; ഉദ്ഘാടനം കോലഞ്ചേരിയിൽ

വി.മാർത്തോമ്മാ ശ്ലീഹയുടെ ദുഖ്‌റോനോ ദിനത്തിൽ വി.കുർബ്ബാന നടക്കുമ്പോളായിരിന്നു ഏവരുടെയും കാതുകളിലേക്ക് ആ ശുഭ വാർത്ത എത്തുന്നത്.മലങ്കര സഭക്കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച 2017 ജൂലൈ 3 ലെ വിധി പരിശുദ്ധ സഭക്കും ലോകമൊട്ടാകെയുള്ള ഓർത്തഡോക്സുകാർക്കും മറക്കാനാവാത്തത് ആണ്. മലങ്കര സഭയുടെ ചരിത്ര താളുകളിൽ എഴുതച്ചേർക്കപ്പെട്ട സുപ്രീം കോടതി വിധിയുടെ വാർഷികം വിപുലമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളിയിൽ സംഘടിപ്പിക്കുന്ന കൃതഞ്ജതാദിന ആചരണം വൈകുന്നേരം 7 ന് സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്യും.സുപ്രീം കോടതി വിധി വിശകലനം ചെയ്തു സഭ ചരിത്രകാരൻ ഡോ.എം കുര്യൻ തോമസ് പ്രഭാഷണം നടത്തും.

1958,1995ലും ഓർത്തഡോക്സ്‌ സഭക്ക് അനുകൂലമായ  വിധികൾ 2017 ൽ ഇരുപത് ദിവസത്തോളം വിശദമായി വാദം കേട്ട് സുപ്രീം കോടതി  ശെരി വയ്ക്കുകയായിരുന്നു.മൂന്നാം സമുദായക്കേസ് വിശേഷിക്കപ്പെടുന്ന സഭക്കേസ് വിധി സഭയിലെ എല്ലാ പള്ളികൾക്കും ബാധകം .ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന വിധിയിൽ 1934 ലെ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്നും ,വിഘടിച്ചു പോയ യാക്കോബായ വിഭാഗം  തട്ടിക്കൂട്ടിയ 2002 ലെ ഭരണഘടനാ നിയമ വിരുദ്ധമെന്ന് കണ്ടെത്തി  അസാധുവാക്കി. പാത്രിയാർക്കീസ് സമാന്തര ഭരണം നടത്തുന്നുവെന്നും  അധികാര അവകാശങ്ങൾ അപ്രത്യക്ഷ മുനമ്പിൽ എത്തിയെന്നും വിധിച്ചു.

error: Thank you for visiting : www.ovsonline.in