OVS - Latest NewsOVS-Kerala News

സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു : ഓർത്തോഡോക്‌സ് സഭ

ഈ വിധി ദൈവനിശ്ചയമായി കരുതി സ്വാഗതം ചെയ്യുന്നു എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. ഈ വിധി അനുസരിക്കാനും സഭയില്‍ സമാധാനം സ്ഥാപിക്കാനും ഏവരും പ്രത്യേകിച്ച് പിറവം സെന്‍റ് മേരീസ് വലിയ പളളി ഇടവകാംഗങ്ങള്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

തര്‍ക്കവും വ്യവഹാരവും നീങ്ങി : ഡോ.തോമസ്‌ മാര്‍ അത്തനാസിയോസ്

മലങ്കര സഭയില്‍ സുദീര്‍ഘകാലമായി നിലനിന്ന തര്‍ക്കവും വ്യവഹാരവും ഈ വിധിയോടെ നീങ്ങിയെന്ന് വിലയിരുത്തുന്നതായി കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്. ജൂലൈ 3 ലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അവ്യക്തത തോന്നിയിട്ടുണ്ടെങ്കില്‍ ഇന്നത്തെ വിധിയോടെ അത് മാറികിട്ടിയെന്നും സമാധാനം പുന:സ്ഥാപിക്കാനുളള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

കോടതിവിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ക്കുളള മറുപടി : അഡ്വ.ബിജു ഉമ്മന്‍

കോടതിവിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ക്കുളള വ്യക്തമായ മറുപടിയാണ് ഇന്നത്തെ വിധിയെന്ന് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അഭിപ്രായപ്പെട്ടു. പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് ഇന്നുണ്ടായ വ്യക്തവും സുശക്തവുമായ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഇനിയുമെങ്കിലും യാഥാര്‍ത്ഥ്യം മനസ്സിലാക്കി സമാധാനത്തിന്റെ പാതയില്‍ സഭയിലേക്കു തിരിച്ചുവരുവാന്‍ വിഘടിതവിഭാഗം തയ്യാറാകണം. കോടതിവിധികള്‍ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നടിലാക്കിതരുവാന്‍ സര്‍ക്കാരിന് നിയമപരമായ ബാധ്യതയുണ്ട്, കൂടാതെ ഇന്നുണ്ടായ വിധിന്യായത്തില്‍ സര്‍ക്കാരിനും, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും ബന്ധട്ടെ അധികാരികള്‍ക്കും കോടതി ഉത്തരവുകള്‍ നടിലാക്കേണ്ടതിന്റെ ചുമതലയേറ്റി ബഹു. സുപ്രീം കോടതി വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വിധിയെയും ഈ പരാമര്‍ശത്തെയും സര്‍വ്വാളഹനാ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സ്വാഗതം ചെയ്യുന്നു.

2017 ജൂലൈ 3ാം തീയതി ബഹുമാനട്ടെ സുപ്രീംകോടതി കോലഞ്ചേരി, മണ്ണത്തൂര്‍, വരിക്കോലി പള്ളികളുടെ കേസുകളില്‍ വിധി പ്രസ്താവിച്ചാേള്‍ 1934ലെ ഭരണഘടന മലങ്കര സഭയ്ക്ക് ആകമാനം ബാധകമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ വിധികള്‍ ആ പള്ളികള്‍ക്ക് മാത്രമാണെന്നും മറ്റുപള്ളികളെ ആ വിധി ബാധിക്കില്ലാ എന്നുമായിരുന്നു വിഘടിതവിഭാഗം ആളുകളെ പറഞ്ഞു പറ്റിച്ചിരുന്നത്.  എന്നാല്‍ഈ വാദഗതി പൂര്‍ണ്ണമായും ഇന്ന് സുപ്രീംകോടതി തള്ളികളഞ്ഞിരിക്കുന്നു. നാളിതുവരെ ഉണ്ടായിട്ടുള്ള കോടതിവിധികളെ തെറ്റായി വ്യാഖ്യാനിച്ച് വിശ്വാസികളെ കബളിപ്പിച്ചവര്‍ക്കുള്ള വ്യക്തവും സുശക്തവുമായ മറുപടിയാണ് ഇന്നത്തെ ബഹു. സുപ്രീംകോടതി വിധിയിലൂടെ ലഭിച്ചിരിക്കുന്നത്. അക്രമത്തിന്റെ പാതവിട്ട് നീതിയുടെയും സത്യത്തിന്റെയും പാതയില്‍ സഞ്ചരിക്കുവാന്‍ എല്ലാ സഹോദരങ്ങള്‍ക്കും ഈ വിധിമുഖാന്തിരം ഇടയാകട്ടെ.

https://ovsonline.in/latest-news/piravom-church/

error: Thank you for visiting : www.ovsonline.in