സെൻ്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കണ്ടനാട് വെസ്റ്റ് ഭദ്രാസന പ്രവർത്തനോദ്ഘാടനം
പെരുവ: സെൻ്റ് മേരീസ് കാതോലിക്കേറ്റ് സെൻ്ററിൽ നടന്ന യോഗത്തിൽ സെൻ്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കണ്ടനാട് വെസ്റ്റ് ഭദ്രാസന പ്രവർത്തനോദ്ഘാടനം അഭിവന്ദ്യ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. ഭദ്രാസന വൈസ് പ്രസിഡൻ്റ് റവ.ഫാ.വി.വി കുര്യാക്കോസ് സ്വാഗതം പറഞ്ഞു. ഭദ്രാസന സെക്രട്ടറി റവ.ഫാ.ജോസ് തോമസ് പൂവത്തിങ്കൽ, സെൻ്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് ഭദ്രാസന വൈസ് പ്രസിഡൻ്റ് റവ.ഫാ.സി.എം കുര്യാക്കോസ്, റവ.ഫാ വി.എം പൗലോസ്, റവ.ഫാ.റോബിൻ മർക്കോസ്, കേന്ദ്ര ട്രഷറർ ശ്രീ ഉമ്മൻ ജോൺ,സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ വി കെ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി ശ്രീ ഷാജു വി ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു.
സെൻ്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കണ്ടനാട് വെസ്റ്റ് ഭദ്രാസനം പള്ളി പ്രതിനിധികളുടെ പൊതുയോഗം പ്രാർത്ഥനയോടെ ഒക്ടോബർ 2, 2025 ന് ഭദ്രാസന വൈസ് പ്രസിഡൻ്റ് റവ.ഫാ.വി.വി.കുര്യാക്കോസ് അച്ചൻ്റെ അദ്ധ്യക്ഷതയിൽ ഉച്ചയ്ക്ക് 2.45മണിക്ക് നടത്തപ്പെട്ടു. ഭദ്രാസന സെക്രട്ടറിയായി കണ്ടനാട് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ അംഗം ശ്രീ ഷാജു വി ചെറിയാൻ തിരഞ്ഞെടുക്കപ്പെട്ടു. ജോയിൻ്റ് സെക്രട്ടറിയായി ,പെരുവ കാതോലിക്കേറ്റ് സെൻ്ററിൽ നിന്നും ശ്രീമതി നീന അരുണും ട്രഷറർ ആയി വലമ്പൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയാംഗം ശ്രീ വിൻഡോ ജോസഫും കേന്ദ്ര അസംബ്ലി അംഗങ്ങൾ ആയി പെരുമ്പടവം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാഗം ശ്രീ വി.എ.തമ്പിയും നെച്ചൂർ സെൻ്റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗമായ ശ്രീ സിമ്മി ജോർജും, പാമ്പാക്കുട സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഇടവകാഗം ശ്രീമതി ബിന്ദു ജോൺസണും തിരഞ്ഞെടുക്കപ്പെട്ടു. ഓഡിറ്റർമാരായി നെച്ചൂർ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവകാഗം ശ്രീ റെജി വി പോളും ആട്ടിൻകുന്ന് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാഗം ശ്രീ ഷാജി തോമസും തിരഞ്ഞെടുക്കപ്പെട്ടു.
