OVS - Latest NewsOVS-Kerala News

കന്യാസ്ത്രീകൾ പുറത്തേക്ക് ; കള്ളക്കേസ് തന്നെ റദ്ദാക്കണമെന്ന് ഓർത്തഡോക്സ്‌ സഭാ

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം.9 ദിവസത്തെ അന്യായ തടങ്കലിന് ശേഷം ജാമ്യം ലഭിച്ച നടപടി ആശ്വാസകരമെന്ന് സ്വാഗതം ചെയ്ത ഓർത്തഡോക്സ്‌ സഭ . കന്യാസ്ത്രീകൾക്ക് നീതി ലഭിക്കണമെങ്കിൽ കള്ളക്കേസ് റദ്ദാക്കുകയാണ് വേണ്ടത് എന്ന് ഓർത്തഡോക്സ്‌ സഭാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ ഫെയിസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആർഷഭാരത സംസ്ക്കാരത്തിനേറ്റ കളങ്കം മാറ്റാൻ കേസ് തന്നെ റദ്ദാക്കണം.കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തി ആക്രമിക്കുകയും ചെയ്ത തീവ്രമതവാദികൾക്കെതിരെ കേസെടുക്കാൻ ഛത്തീസ്ഗഡ് സർക്കാർ തയ്യാറാകണം.അല്ലാത്തപക്ഷം മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും വിചാരണ ചെയ്യാൻ അവർ വീണ്ടും രംഗത്തിറങ്ങുമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.

ചെയ്യാത്ത കുറ്റത്തിനാണ് അവർ ക്രിസ്തുവിനെയും ക്രൂശിച്ചത്!
9 ദിവസത്തെ അന്യായ തടങ്കലിന് ശേഷം കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമാണ്. ന്യായവിസ്താര സമയത്ത് “അവനെ ക്രൂശിക്ക.. ക്രൂശിക്ക” എന്ന് ആർത്ത് അട്ടഹസിച്ച കൂട്ടർക്ക് സമരായവർ ഇപ്പോഴും സ്വതന്ത്രരായി പുറത്ത് നിൽക്കുകയാണ്. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തി ആക്രമിക്കുകയും ചെയ്ത തീവ്രമതവാദികൾക്കെതിരെ കേസെടുക്കാൻ ഛത്തീസ്ഗഡ് സർക്കാർ തയാറാകണം. അല്ലാത്തപക്ഷം മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും വിചാരണ ചെയ്യാൻ അവർ വീണ്ടും രംഗത്തിറങ്ങും. ജാമ്യം എന്നത് കേസിലെ സ്വാഭാവിക നടപടി മാത്രമാണ്. കള്ളക്കേസ് റദ്ദാക്കുകയാണ് വേണ്ടത്. അപ്പോൾ മാത്രമേ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കൂ.. അപ്പോൾ മാത്രമേ ആർഷഭാരത സംസ്ക്കാരത്തിനേറ്റ കളങ്കം മായൂ.. ചെയ്യാത്ത കുറ്റത്തിനാണ് അവർ ക്രിസ്തുവിനെയും ക്രൂശിച്ചത്! പക്ഷേ മൂന്നാം നാൾ നാഥൻ ലോകത്തെ ജയിച്ചു..സത്യമേവ ജയതേ..
-ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ✍️

error: Thank you for visiting : www.ovsonline.in