മാർ അപ്രേമിനെ പുന:സ്ഥാപിച്ച സഭാ സിനഡ് നടപടിക്ക് സമ്മിശ്ര പ്രതികരണം
ഓർത്തഡോക്സ് സഭാ അച്ചടക്കം ലംഘിക്കുകയും പൊതു നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ അടൂർ – കടമ്പനാട് ഭദ്രാസനാധിപൻ സഖറിയ മാർ അപ്രേം നേരിട്ട ശിക്ഷാ നടപടിക്ക് വിരാമം.മെത്രാപ്പോലീത്താമാർ ഉൾപ്പെടെയുള്ള അനേകം പരാതികളുടെ അടിസ്ഥാനത്തിലാണ് എല്ലാ ചുമതലകളിൽ നിന്നും അടിയന്തിര സുന്നഹദോസ് യോഗം ചേർന്ന് നീക്കിയത്.സംഭവത്തിന് ശേഷം മെത്രാപ്പോലീത്തായ്ക്ക് അനുകൂലമായി അടൂരിൽ ചില വൈദീകർ രംഗത്തെത്തിയിരുന്നു.മെത്രാപ്പോലീത്തായെ പുനസ്ഥാപിക്കണമെന്ന് ആവശ്യം പരിഗണിച്ചാണ് സിനഡ് നടപടിയെന്ന് വിവരം.
അതേസമയം,സഭാ തല നടപടിക്ക് സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.അഹ്ലാദം പങ്ക് വെച്ചുള്ള വൈദീകന്റെ ഫെയിസ്ബുക്ക് പോസ്റ്റിന് മാത്രം പ്രതികൂലിച്ചുള്ള കമെന്റുകളാണ് അധികവും വരുന്നത്.സഭാ സ്വാതന്ത്ര്യത്തിനായി നിന്ദയും പീഡകളും ഏൽക്കുന്ന വിശ്വാസികളെ പിന്തുണച്ചില്ലെങ്കിലും പരിഹസിക്കരുതെന്നാണ് സഭാ സ്നേഹികൾ അഭിപ്രായപ്പെടുന്നത്.സംഭവത്തിന് ശേഷം അടൂർ-കടമ്പനാട് ഭദ്രാസനത്തെ പരിശുദ്ധ സഭയ്ക്ക് എതിരാക്കുവാൻ ചില പ്രാദേശിക വൈദീകർ നടത്തിയ നീക്കം ഏറെ വിമർശക്കപ്പെട്ടിരുന്നു.

