ഓർത്തഡോൿസ് ക്രൈസ്തവ യുവജന പ്രസ്ഥാനം റാന്നി ഡിസ്ട്രിക്ട് സമ്മേളനം നടത്തപ്പെട്ടു.
റാന്നി :- മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം റാന്നി ഡിസ്ട്രിക്ട് സമ്മേളനം മുക്കാലുമണ്‍ സെന്‍റ് ജോര്‍ജ്ജ് പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. റാന്നി ഡിസ്ട്രിക്ട് പ്രസിഡന്‍റ് റവ. ഫാ. ഏ.ജെ ക്ലിമീസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. “മൗനത്തിന്‍റെ സൗന്ദര്യം” എന്ന വിഷയത്തില്‍ അഖില മലങ്കര യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി റവ.ഫാ.പി.വൈ.ജെസ്സന്‍ ക്ലാസ്സ് നയിച്ചു. സംഘടനാതല ചര്‍ച്ചയ്ക്ക് അഖില മലങ്കര യുവജനപ്രസ്ഥാനം കോ-ഓര്‍ഡിനേറ്റര്‍ റവ.ഫാ.ബിജോ രാജന്‍ നേതൃത്വം നല്‍കി. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍, റവ.ഫാ. യൂഹാനോന്‍ ജോണ്‍, ശ്രീ.അനില്‍ തോമസ്, ശ്രീ.കോശി റ്റി ദാനിയേല്‍, ശ്രീ.അനു വര്‍ഗീസ്, അഡ്വ. നോബിന്‍ അലക്സ് സഖറിയ, മിന്‍റാ മറിയം വര്‍ഗീസ്, ജീന്‍ ഫിലിപ്പ് സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.