തുമ്പമണ്‍ മര്‍ത്തമറിയം ദേവാലയം : ഒരു ചരിത്രാവലോകനം
മലങ്കര സഭയിലെ അതിപുരാതനമായ പള്ളികളിലൊന്നും, വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ എഴരള്ളികള്‍ക്കു ശേഷം, വിശുദ്ധ ദൈവമാതാവിന്‍റെ നാമത്തില്‍ സ്ഥാപിക്കട്ടെ പ്രഥമ ദേവാലയമായ തുമ്പമണ്‍ മര്‍ത്തമറിയം വലിയപള്ളിയുടെ ചരിത്ര രേഖകള്‍ പലതും എങ്ങിനെയോ നഷ്ടപ്പെട്ടു പോയെങ്കിലും, പൂര്‍വ്വ പിതാക്കാര്‍ വാമൊഴിയായി കൈമാറിയിട്ടുള്ള ചരിത്രാധാരവാക്കുകളാണ് പല പഴയ പള്ളികളുടെയും പോലെ ഈ ദേവാലയത്തിന്‍റെ ചരിത്രത്തിന്‍റെ രൂപരേഖ.
എ ഡി 52 -ല്‍ മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച നിലയ്ക്കല്‍ പള്ളിയുള്‍ക്കൊള്ളുന്ന സ്ഥലത്തെ താമസം എ ഡി 325-നോടടുത്ത് ദുസ്സഹമായതീര്‍ന്നതിനാല്‍ ആ സ്ഥലത്തുനിന്നും തുമ്പമണ്‍, ചെങ്ങന്നൂര്‍, കടമ്പനാട്, കാഞ്ഞിരള്ളി, കായംകുളം മുതലായ സ്ഥലങ്ങളിലേക്ക് കുടിയേറിയതായി റാന്നി താലൂക്ക് ഡയറിയില്‍ പരാമര്‍ശിക്കെട്ടിട്ടുണ്ട്. നിലയ്ക്കലില്‍നിന്നും ഏകദേശം 40 മൈല്‍ മാത്രം ദൂരമുള്ള തുമ്പമണ്‍ എന്ന പ്രദേശം അച്ചന്‍കോവിലാറിന്‍റെ തീരത്തുള്ളതും ജലമാര്‍ഗ്ഗം എത്തിച്ചേരാന്‍ പ്രയാസമില്ലായിരുന്നതിനാല്‍ ഈ ഫലഭൂയിഷ്ഠദേശത്തെ കുടിയേറ്റ ചരിത്രം വിശ്വാസ്യയോഗ്യമായി കരുതെടുന്നു.
കൃഷിക്ക് അനുയോജ്യമായ ഈ പ്രദേശത്ത് വന്യമൃഗഭീഷണിയോ, കൊള്ളത്തലവാരുടെ വിളയാട്ടമോ ഒന്നുമില്ലാത്ത സമാധാനാന്തരീക്ഷം നിലവിലുള്ള സ്ഥലം എന്ന് ഇവിടെ വന്നവര്‍ മനസ്സിലാക്കി. വന്നവര്‍ക്കൊക്കെ സ്ഥലം തൃപ്തിപ്പെട്ടു. കൈവശെടുത്തിയ സ്ഥലത്തൊക്കെ കുടിലുകള്‍ കെട്ടി താമസം തുടങ്ങി. ആദ്യകാല ക്രൈസ്തവര്‍ അദ്ധ്വാനശീലരായിരുന്നതോടൊപ്പം പ്രാര്‍ത്ഥനാനിരതരും സ്‌നേഹസമ്പന്നരുമായിരുന്നു.
പുരാതനകാലം മുതലേ കൊല്ലം ഒരു കാര്‍ഷിക വിപണനകേന്ദ്രമായിരുന്നല്ലോ. ഇഞ്ചി, കുരുമുളക് മുതലായ കാര്‍ഷിക വിളകള്‍ സംഭരിച്ചു ചൈനയിലേക്കും പേര്‍ഷ്യന്‍ പ്രദേശങ്ങളിലേക്കും കയറ്റി അയച്ചിരുന്നു. കൊല്ലവുമായുള്ള വാണിജ്യബന്ധം തുമ്പമണ്ണിന്‍റെ പ്രശസ്തി വര്‍ദ്ധിക്കുവാനും മറ്റു സ്ഥലങ്ങളിലേക്കുള്ള ബന്ധം ഊട്ടി ഉറപ്പിക്കുവാനും സഹായിച്ചു. തുമ്പമണ്ണിലേക്ക് കുടിയേറ്റം വര്‍ദ്ധിക്കുവാന്‍ ഈ വാണിജ്യ ബന്ധം ഉതകി.
നാലാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ ഇവിടെ കുടിയേറിപാര്‍ത്ത ക്രൈസ്തവരും കടമ്പനാട്ടെ ക്രൈസ്തവരും വ്യാപാരസംബന്ധമായി കൊല്ലം ക്രൈസ്തവരുമായി ബന്ധം ഉണ്ടായിരുന്നു. കൊല്ലത്തെ കടലാക്രമണത്തോടെ അവിടെയുള്ള പള്ളി നശിക്കുകയും അവിടുത്തെ ജനങ്ങള്‍ പ്രത്യേകിച്ച് ക്രൈസ്തവര്‍ എ ഡി 700 -നോടടുത്ത് മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറുകയും ചെയ്തു.
ആദ്യകാലങ്ങളില്‍ തുമ്പമണ്ണിലുണ്ടായിരുന്ന ക്രൈസ്തവര്‍ കര്‍ത്തൃദിവസങ്ങളിലും മറ്റു വിശുദ്ധ ദിവസങ്ങളിലും ആരാധനയ്ക്കായി മൈലുകള്‍ താണ്ടി കടമ്പനാട്ടു പള്ളിയില്‍ പോകുമായിരുന്നു. വളരെ ദൂരെത്തേക്കുള്ള ഈ യാത്ര ബുദ്ധിമുട്ടുളവാക്കിയിരുന്നതിനാല്‍ എ ഡി 325 നോടടുത്ത് ഇാപ്പോഴത്തെ പന്തളം കൈട്ടൂര്‍ റോഡിന്‍റെ വടക്കുവശത്ത് ഒരു ചെറിയ ആരാധനാ സൗകര്യം ഒരുക്കിയെന്ന് ദിനവൃത്താന്തകുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പ്രഥമ ദേവാലയം എ ഡി 717
കാലക്രമേണ കുടുംബാഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. ബന്ധുതകള്‍ കൂടി. കുടിയേറ്റക്കാരുടെ എണ്ണവും സ്വാഭാവികമായി വളര്‍ന്നു. അതിനാല്‍ മുമ്പുണ്ടായിരുന്ന ആരാധനാലയത്തിന്‍റെ സ്ഥലത്തുതന്നെ എ ഡി 717 ല്‍ ക്രിസ്തുനാഥന്‍റെ മാതാവിന്‍റെ നാമത്തില്‍ മര്‍ത്തമറിയം പള്ളി സ്ഥാപിച്ചു. മാര്‍ത്തോമ്മാ ശ്ലീഹാ നിരണത്ത് സ്ഥാപിച്ച മര്‍ത്തമറിയം പള്ളിയുടെ ചുവടുപിടിച്ചാണ് തുമ്പമണ്‍ നിവാസികള്‍ ഈ പേരു സ്വീകരിച്ചത്. പള്ളി എന്നു പറയുമ്പോള്‍ ഇാപ്പോഴത്തെ അതിബ്രഹത്തായ പള്ളിയുടെ രൂപമോ, വിസ്തൃതിയോ, വാസ്തുശില്പചാരതുയോ ഒന്നും ഇല്ലാത്ത വളരെ ലളിതമായ ഒരു പള്ളി. ലാളിത്യത്തിന് മാതൃകയായി അന്ന് സുലഭമായി ലഭിച്ചിരുന്ന പുല്ലും മുളയും ഓലയും കൊണ്ടുള്ള ദേവാലയം. പ്രകൃതിയുമായി ഇണങ്ങി ദൈവത്തെ ആരാധിക്കുവാന്‍ കഴിയുന്ന, ദൈവസാന്നിദ്ധ്യം നിറഞ്ഞുനിന്നിരുന്ന ഒരു
ആരാധനാലയം.
ആരാധനയില്‍ പങ്കെടുക്കുന്നവര്‍, പരസ്പര വിദ്വേഷമോ, കുറ്റം ആരോപിക്കലോ ഒന്നുമില്ലാത്ത നിഷ്‌ക്കളങ്കതയുടെ പ്രതീകങ്ങള്‍ ആയിരുന്നു. ഏകാഗ്രതയോടെ സര്‍വ്വതും തിരുമുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് സജലങ്ങളായ കണ്ണുകളോടെ ആരാധനയില്‍ സംബന്ധിക്കുന്ന ഒരു പ്രാര്‍ത്ഥനാസമൂഹം. 717 എന്ന് പള്ളിയുടെ പടിഞ്ഞാറെ പ്രധാന വാതില്‍ടിയില്‍ മലയാള അക്കത്തില്‍ രേഖെപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുയിരുന്നിരിക്കാം പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കിയത്. പ്രാര്‍ത്ഥനാജീവിത സംസ്‌കാരം അവരുടെ ഓരോ വാക്കിലും സ്ഫുരിച്ചിരുന്നു.
എഡി 900 രണ്ടാം ഘട്ടം
എ ഡി 900-ല്‍ ദേവാലയം പുനഃനിര്‍മ്മിച്ചു. ആദ്യദേവാലയ നിര്‍മ്മിതിയില്‍നിന്ന് വ്യത്യസ്തമായി കല്ലും മണ്ണും ഉപയോഗിച്ച് കുറേകൂടി വിസ്തൃതമായി, ഭംഗിയായി വാസ്തുശില്പചാരുതയോടെ നിര്‍മ്മിച്ചു എന്നു കരുതെപ്പെടുന്നു. രണ്ടുനൂറ്റാണ്ടോളം ഈ പള്ളിയില്‍ ആരാധന നടത്തിവന്നിരുന്നു. ഓരോ ദശവര്‍ഷങ്ങള്‍ കഴിയുന്തോറും വിശ്വാസികളുടെ എണ്ണം കൂടി കൂടി വന്നു. ഇന്നത്തൊപ്പോലെ അന്നു അണുകുടുംബങ്ങളല്ലായിരുന്നു. സാമ്പത്തിക ഐശ്വര്യവും ഇരട്ടിയായി ഐശ്വര്യസമൃദ്ധമായ ജീവിതത്തിന്‍റെ അടിത്തറ മാതാവിന്‍റെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയാണെന്ന് പിതാക്കാര്‍ വിശ്വസിച്ചു.
മൂന്നാം ഘട്ടം എ ഡി 1175 ചിങ്ങം 15 മുതല്‍
നിലയ്ക്കിലെ സാമൂഹ്യസ്ഥിതിക്കും മാറ്റം വന്നു. ആദ്യകാലങ്ങളില്‍ നിലയ്ക്കലിലെ സാമൂഹ്യവിരുദ്ധരുടെ ശല്യംമൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നുവെങ്കിലും അവയെ പ്രതിരോധിക്കുവാന്‍ അവിടുത്തെ ജനങ്ങള്‍ക്ക് സംരക്ഷണചുമതല വഹിച്ചിരുന്ന പന്തളം രാജാവിന് കഴിഞ്ഞിരുന്നു. 1170 -ല്‍ പന്തളം തലസ്ഥാനമായി നടത്തുന്നതുവരെ കോന്നിയൂരായിരുന്നു പന്തളം രാജാവിന്‍റെ ഭരണസിരാകേന്ദ്രം.
ഫക്രുദിന്‍ ആലിഗര്‍ എന്ന കൊള്ളത്തലവന്‍റെയും മറവപ്പടയുടെയും നിരന്തരമായ കൊള്ള മലനാട്ടിലെ ജീവിതം മാറ്റി മറിച്ചു. നിലയ്ക്കലെ സമാധാന ജീവിതത്തിന്‍റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതായിരുന്നു കൊള്ളത്തലവന്മാരുടെ പ്രവര്‍ത്തനരീതി. കൃഷിയും വ്യാപാരവും സ്തംഭനാവസ്ഥയിലായി . കൊള്ളകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ബാദ്ധ്യസ്ഥരായവര്‍ നിസ്സഹായരായി. പന്തളം രാജാവു അവിടെ നിന്ന് പലായനം ചെയ്തു.
അങ്ങിനെയാണ് പാണ്ഡ്യരാജവംശജനായ പന്തളം രാജാവ് പന്തളത്ത് സ്ഥിരതാമസമാക്കേണ്ടി വന്നത്. ഇത് സംഭവിച്ചത് കൊല്ലവര്‍ഷം 345 (എ ഡി 1170) -ലായിരുന്നു. അന്ന് അവിടെ താമസിച്ചിരുന്ന നസ്രാണികള്‍ എല്ലാം കാഞ്ഞിരള്ളി, തുമ്പമണ്‍, ചെങ്ങന്നൂര്‍ കടമ്പനാട് എന്നീ സ്ഥലങ്ങളില്‍ കുടിയേറി. പള്ളി ആരാധനയ്ക്ക് സ്ഥലം അപര്യാപ്തമെന്ന് കണ്ടാപ്പോള്‍ പുതിയ ദേവാലയം പണിയുവാന്‍ എല്ലാവരുടെയും പിന്‍ബലത്തില്‍ തുടക്കം ഇട്ടു.
എതിര്‍പ്പും പരിഹാരമാര്‍ഗ്ഗവും
ക്രിസ്തബ്ദം 1175-ന് മുന്‍പുണ്ടായിരുന്ന ദേവാലയം പൊളിച്ച് പുതിയത് പണിയുവാനുള്ള സംരംഭത്തിന് തുടക്കം ഇട്ടു. അാപ്പോഴാണ് ക്രിസ്തബ്ദം 950 -ല്‍ സ്ഥാപിതമായ തുമ്പമണ്‍ വടക്കുംനാഥന്‍ ക്ഷേത്രഭാരവാഹികള്‍ ദേവാലയ പുനഃനിര്‍മ്മാണം അവിടെ നടത്തുന്നതില്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. ദൃഷ്ടി ദോഷത്തിന്‍റെ പ്രഖ്യാപനം വന്നതോടെ ക്രൈസ്തവര്‍ ത്രിശങ്കുസ്വര്‍ഗ്ഗത്തിലായി.
നിലയ്ക്കലിലെ ഭൂപതി പന്തളത്തു താമസമാക്കി ഭരണം നടത്തുന്നു എന്ന് മനസ്സിലാക്കിയ ക്രൈസ്തവരുടെ ഒരു നിവേദക സംഘം പന്തളം രാജാവിനെ സന്ദര്‍ശിച്ച് വിവരം ധരിപ്പിച്ചു. ക്രിസ്ത്യാനികള്‍ പൊതുവെ കര്‍ഷകരും വ്യാപാരികളും സമ്പന്നരുമായിരുന്നു. കൂടാതെ ക്രിസ്തുമതത്തിലെ ഉന്നതമൂല്യങ്ങളും ആദര്‍ശങ്ങളും അടിസ്ഥാനമാക്കി അവര്‍ ജീവിതം നയിച്ചിരുന്നതിനാല്‍ മാതൃകാപരജീവിതം എന്ന് മറ്റുള്ളവര്‍ വിശേഷിപ്പിച്ചിരുന്നു. അതുകൊണ്ട് കേരള നസ്രാണികളോടു രാജാക്കാര്‍ക്ക് സ്‌നേഹവും ബഹുമാനവും ഉണ്ടായിരുന്നു.
നിവേദക സംഘം ചെന്ന് ദിവസങ്ങള്‍ക്കകം രാജാവ് പരിവാരസമേതം തുമ്പമണ്ണില്‍ എത്തി ഇന്നുകാണുന്ന വലിയ പള്ളി നില്‍ക്കുന്നതും അദ്ദേഹത്തിന്‍റെ അധികാര പരിധിയില്‍പ്പെടുന്നതുമായ സ്ഥലത്തു നാലു ആനക്കോലാല്‍ ദണ്ഡു, സ്ഥലം പള്ളി പണിയുവാന്‍ പതിച്ചുകൊടുത്തു. തട്ടയിലെ കരപ്രമാണിമാരുടെ മുറുമുറുും മറ്റും രാജാവിന്‍റെ ഇടപെടല്‍ മൂലം കെട്ടടങ്ങി.
തുമ്പമണ്‍ നിവാസികള്‍ തൃപ്തരായി . ദൈവത്തെ സ്തുതിച്ചു. കൊല്ലവര്‍ഷം 350 ചിങ്ങം 15 8 (ക്രിസ്തബ്ദം 1175 ആഗസ്റ്റ് 15) വി.ദൈവമാതാവിന്‍റെ ശൂനോയോ പെരുന്നാള്‍ ദിനത്തില്‍ മാതാവിന്‍റെ നാമത്തില്‍ ഒരു ബൃഹത്തായ പള്ളി പണിയണമെന്നുള്ള ദൃഢനിശ്ചയത്തോടെ പ്രാര്‍ത്ഥനാരവമദ്ധ്യത്തില്‍ തറക്കല്ലിട്ടു. ദേവാലയം പണിയുന്നതിനുവേണ്ടി വന്ന പഞ്ചശില്പികള്‍, പണിയാളര്‍, വാള്‍ക്കാര്‍, ആശാരിമാര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് തുമ്പമണ്ണില്‍ എത്തി. അവരുടെ പിന്‍തലമുറക്കാര്‍ വ്യത്യസ്ത മതസ്ഥര്‍ എങ്കിലും വി.മാതാവിനോടുള്ളഭക്തിക്ക് അല്പംപോലും ഭംഗം വരാതെ എല്ലാവരും സമഭാവനയോടെ ഇാപ്പോഴും ജീവിക്കുന്നു.
ഉയര്‍ന്ന മേല്‍ക്കൂരയും നീലാകാശശോഭയുള്ള മദ്ബഹായുടെ മുകള്‍ഭാഗവും വിവിധ രീതിയിലുളള കൊത്തുപണികളുള്ള കല്‍ക്കുരിശിനും ഇരുവശത്തുമുള്ള ഹൈക്കലായുടെ കൊത്തുപണികളുള്ള മേല്‍ക്കട്ടിയും പടിഞ്ഞാറുവശത്തുണ്ടായിരുന്ന നാടകശാലയും പള്ളിയുടെ ഇടതും വലതും ദൈവാലയവാസ്തുവിധിപ്രകാരം നിര്‍മ്മിച്ച രണ്ടുപൂമുഖങ്ങളും പ്രത്യേകതയാര്‍ന്നതായിരുന്നു. പൂമുഖങ്ങള്‍ ഓരോന്നും ചിത്രപ്പണികളോടുകൂടിയ നാലുതൂണുകളില്‍ ഉയര്‍ത്തിയതും മുകള്‍തട്ട് ശില്പഭംഗികളാല്‍ നിറഞ്ഞതുമായിരുന്നു. വടക്കുവശത്തുണ്ടായിരുന്ന പൂമുഖം കുറെകൂടി ഉയര്‍ത്തി ഇാപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. വടക്കുള്ള പൂമുഖത്തില്‍ ഇരുന്നാണ് കൈസ്ഥാനികള്‍ ഭരണകാര്യം നിര്‍വ്വഹിച്ചിരുന്നത്. കത്തനാരന്മാര്‍ ഇവിടേക്ക് വരാറില്ല അവര്‍ തെക്കുണ്ടായിരുന്ന പൂമുഖം ഉപയോഗിച്ചിരുന്നു. പള്ളിക്കുള്ളില്‍ നിന്ന് പൂമുഖങ്ങളിലേക്ക് വരുവാന്‍ വാതിലുകള്‍ ഉണ്ടായിരുന്നു. താഴ്ഭാഗം മൂന്നിടത്തും തടിപാകി ഇരിപ്പിടമായി ഉപയോഗിച്ചിരുന്നു.
മുറിത്തട്ടുമാളിക
ഹൈക്കലായുടെ ഏറ്റവും പടിഞ്ഞാറ് മുകളിലായി പണിതിട്ടുള്ള മേല്‍ത്തട്ടുമുറിയാണ് മുറിത്തട്ടുമാളിക ഇതാണ് മെത്രാാപ്പോലീത്തമാരുടെ വിശ്രമമുറി.
പള്ളിമേട
പതാരതൂണുകളില്‍ ഇരുപതടി സമചതുരത്തില്‍ അടിത്തട്ടു പണിതു ബലവത്താക്കിയതും ചിത്രപ്പണികള്‍ ഇലച്ചാര്‍ നിറംകൊണ്ട് രൂപഭംഗി വരുത്തിയ പള്ളിമേടയും പള്ളിമാളികമുറിയും ഉണ്ടായിരുന്നു. അര്‍ക്കിദിയോക്കാരും മെത്രാാപ്പോലീത്തമാരും ഇടവകജനങ്ങളെ കാണുന്നതുമേടയില്‍ വച്ചായിരുന്നു.
നാടകശാല
മദ്ധ്യതിരുവിതാംകൂറിലെ തെക്കുള്ള പള്ളികളില്‍ നാടകശാല വളരെ വിരളമായിരുന്നു. വേദപുസ്തകം ദുര്‍ലഭമായിരുന്ന അക്കാലത്തു വേദപുസ്തക കഥകളെ അടിസ്ഥാനടെുത്തി ഏകാങ്ക നാടകങ്ങളും മാര്‍ഗ്ഗം കളിയും നൃത്തവും ചവിട്ടുനാടകവും വില്‍പാട്ടും അവതരിപ്പിച്ചു ജനങ്ങളെ ബോധവാന്മാരാക്കുവാന്‍ ഈ കലാരൂപമണ്ഡപം ഉപകരിച്ചിരുന്നു.
കരുണയുടെ വാതില്‍, പ്രത്യാശയുടെ വാതില്‍, അനുതാപത്തിന്‍റെ വാതില്‍
പഴയനിയമ വേദപുസ്തകവിവരണവും മലങ്കര സഭാ വിശ്വാസവും കോര്‍ത്തിണക്കിയാണ് ദേവാലയനിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പടിഞ്ഞാറുള്ള വാതിലിനു മാത്രമേ ചിത്രപ്പണികളുള്ളു. ആനവാതില്‍ എന്നും ഇതിനെ വിളിക്കെപ്പെട്ടു. ഇതാണ് കരുണയുടെ വാതില്‍. തൊട്ടടുത്തുള്ള വടക്കേവാതിലിനു പ്രത്യാശയുടെ വാതിലെന്നും തെക്കുവശത്തുള്ള വാതിലിന് അനുതാപത്തിന്‍റെ വാതില്‍ എന്നും വിളിക്കെപ്പെട്ടിരുന്നു.
പള്ളിയുടെ പടിഞ്ഞാറുള്ള കല്‍കുരിശ്- പാതയോരകുരിശ്
പത്തുവര്‍ഷം കൊണ്ടാണ് ഇന്ന് കാണുന്ന ബ്രഹത്തായ ദൈവാലയ നിര്‍മ്മാണം പൂര്‍ത്തിയായത്. ദേവാലയനിര്‍മ്മാണം പൂര്‍ത്തിയായി എ ഡി 1185-ല്‍ വി. മദ്ബഹായ്ക്ക് നേര്‍രേഖയില്‍ ആനവാതിലിന് നേരെ പടിഞ്ഞാറോട്ടുമാറി 34 കല്‍വിളക്കുകളോടുകൂടിയ പീഠത്തിന്‍മേല്‍ ഒറ്റകല്‍ കുരിശ് സ്ഥാപിച്ചു. കൂടാതെ ഉണ്ണിയേശുവിനെ കയ്യില്‍ വഹിച്ചുകൊണ്ടുള്ള വി.ദൈവമാതാവിന്‍റെ യുക്‌നോ (ഐക്കണ്‍) പ്രാര്‍ത്ഥനയോടെ വി.മദ്ബഹായിലെ പ്രധാന ബലിപീഠത്തില്‍ പ്രതിഷ്ഠിച്ചു. ഇന്നും എല്ലാ ദിവസങ്ങളിലും പ്രത്യേകാല്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ കല്‍വിളക്കുകളില്‍ തിരി കത്തിക്കുന്നത് വിശ്വാസികളുടെ ആചാരമായി തീര്‍ന്നിട്ടുണ്ട്. പ്രാര്‍ത്ഥനകള്‍ പൊലിയാതെ ദൈവസന്നിധിയില്‍ ചെന്നെത്തും എന്ന വിശ്വാസമാണ് ഈ പൊലിയാവിളക്കിന്‍റെ ആധാരം. ഈ കുരിശിങ്കലെ വിളക്കു കത്തിക്കുന്നതിനെ പൊലിയാവിളക്ക് തെളിക്കല്‍ എന്ന് വിശേഷിക്കപ്പെടുന്നു.
ഇടവക ജനങ്ങളുടെ പത്തുവര്‍ഷത്തെ പ്രാര്‍ത്ഥനയോടുകൂടിയ നിസ്തന്ദ്ര പ്രയത്‌നത്തിന്‍റെയും ദൈവകൃപയുടെയും പരിണതഫലമാണ് തലയുയര്‍ത്തി നില്‍ക്കുന്ന ഈ ദൈവാലയം. മേല്‍ക്കൂര ആദ്യം ഓല, പിന്നീട് ചെറിയ ഓട്, ഒടുവില്‍ ഇന്നു കാണുന്ന വലിയ ഓട് അങ്ങിനെ ഒരുവശത്തു മറുവശത്തോ പുരാതനത്വം വിളിച്ചറിയിക്കുന്ന നാടകശാല, പള്ളിമേട, ഭിത്തികള്‍ക്ക് ചുറ്റുമുണ്ടായിരുന്ന പ്രകൃതിദൃശ്യങ്ങള്‍, പൂമുഖം ഇവയൊക്കെ പൊളിച്ചു കളഞ്ഞു.
ഇമ്മാനുവേല്‍ നരിയാപുരം, സെന്‍റ് ജോര്‍ജ്ജ് പറന്തല്‍, സെന്‍റ് ഇഗ്നാത്തിയോസ് കൈപ്പട്ടൂര്‍, സെന്‍റ് തോമസ് ഓമല്ലൂര്‍, സെന്‍റ് ജോണ്‍സ് ഉളനാട്, സെന്‍റ് തോമസ് കുരമ്പാല, സെന്‍റ് സ്റ്റീഫീന്‍സ് മാക്കാംകുന്ന്, സെന്‍റ് സ്റ്റീഫന്‍സ് കുടശ്ശനാട്, സെന്‍റ് ജോര്‍ജ്ജ് ചന്ദനള്ളി, മാര്‍ബാര്‍സൗമ ആറ്റുവ, സെന്‍റ് ജോര്‍ജ്ജ് കാതോലിക്കേറ്റ് സിംഹാസനപള്ളി കീരുകുഴി, കാദീശ്ത്താ പള്ളി തുമ്പമണ്‍ വടക്കേകര, സെന്‍റ് തോമസ് മാന്തളിര്‍, സെന്‍റ് കുറിയാക്കോസ് ആനന്ദള്ളി, തുമ്പമണ്‍ നോര്‍ത്ത് ബഥനിപള്ളി, അടൂര്‍ കണ്ണങ്കോട്, പന്തളം അറത്തില്‍ , വെണ്മണി മുതലായ പള്ളികളുടെ തലപ്പള്ളി – മാതൃദേവാലയം – വി.ദൈവമാതാവിന്‍റെ നാമം സ്വീകരിച്ച പ്രഥമദേവാലയം എന്ന നിലയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.