വരിക്കോലിയില്‍ പുത്തന്‍കുരിശ് പോലീസിന്‍റെ തണലില്‍ ഗുണ്ടാ വിളയാട്ടം ; ഹാഷ്ടാഗ് ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ
വരിക്കോലി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ സമാധാനം തകര്‍ക്കുന്നത് ബാവ കക്ഷിയുടെ നാലംഗ ഗുണ്ടാസംഘം. വരിക്കോലി പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന ശുശ്രൂഷകരുള്‍പ്പടെയുള്ള വിശ്വാസികളെ ആക്രമിച്ചത് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത നീക്കം. പുത്തന്പുരിശ് പോലീസ് സ്റ്റേഷനിലെ കടുത്ത യാക്കോബായ അനുഭാവമുള്ള ചില ഉദ്യോഗസ്ഥരുടെ തണലിലാണ് ഗുണ്ടാ സംഘം തളച്ചു വളരുന്നതെന്ന് പരാതി. വരിക്കോലിയിൽ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആരോപണവിധേയനായ ഗ്രേഡ് എസ്ഐ ടി ടി മത്തായിയുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും സഭാംഗങ്ങള്‍ ആവിശ്യപ്പെടുന്നത്.
സ്ഥിരം കുറ്റവാളികളായ സജി കാരക്കാട്ട്, ജെയ്മോന്‍ ബേബി, അലന്‍ പോള്‍, ബിജി പറപ്പനാട് ഗുണ്ടാ ലിസ്റ്റില്‍ പെടുത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നു ആവിശ്യം. മദ്യ ലഹരിയില്‍ ആവേശത്തിന്‍റെ പുറത്ത് ‘കമ്പി’പാരയുമായി ഇറങ്ങിയപ്പോള്‍ കേസ് വരുമ്പോള്‍ ഇടവക കൈവിടുന്നുവെന്നും ഗുണ്ടാ സംഘത്തിലെ പ്രമുഖന്‍ നാട്ടില്‍ പറയുകയുണ്ടായി. അതേസമയം ആക്രമണത്തിനെത്തിയ സംഘം കൂട്ടത്തിലെ അംഗത്തെ ആള് മാറി തല്ലിയതും ചര്‍ച്ചയായി. വികാരിയുടെ മുറിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത സംഘം ശവക്കോട്ടയുടെ ഗേറ്റിന്റെ പൂട്ട് പൊളിച്ചു പള്ളിയുടെ നയിം ബോര്‍ഡ് നശിപ്പിച്ചു.
പള്ളിയില്‍ ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നു കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്തനാസിയോസ് ആവിശ്യപ്പെട്ടു. വികാരി ഫാ.വിജു ഏലിയാസിനെ മര്‍ദ്ദിച്ചു ഒരു ലക്ഷം രൂപയുടെ മുന്‍കൂര്‍ ജാമ്യത്തിലുള്ള പ്രതികള്‍ തന്നെയാണ് ഈ കേസിലും പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നതെന്ന് അദേഹം പറഞ്ഞു.
#Jacobite_Terrorism_InKerala #SyrianTerror ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.