ബഹ്‌റൈൻ സെൻറ് മേരീസ് കത്തീഡ്രലിലെ ബൈബിൾ ക്ലാസ്സുകൾ സമാപിച്ചു
മനാമ: ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ കഴിഞ്ഞ ഒൻപത് ദിവസമായി നടന്ന് വന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ (ഓ. വി. ബി. എസ്സ്.) പര്യവസാനിച്ചു. മധ്യ വേനൽ അവധിക്കാലത്ത് കുട്ടികൾക്ക് വേണ്ടി ഓർത്തഡോക്സ് സഭ കഴിഞ്ഞ 46 വർഷങ്ങളായി നടത്തി വരുന്ന ഓ. വി. ബി. എസ്സ്. ബഹറനിൽ ഇത് 26-ം വർഷമാണ്. നാല് വയസ്സുമുതൽ ഏകദേശം 800 ൽ പരം കുട്ടികൾ വെത്യസ്തങ്ങളായ 7 ഗ്രൂപ്പുകളിൽ നിന്നും 62 ക്ലാസുകൾ ആണ് ഈ വർഷം ഉണ്ടായിരുന്നത്. നൂറിലതികം അദ്ധ്യാപകരും, പല കമ്മിറ്റികളിലായി നൂറോളം കമ്മിറ്റി അംഗങ്ങളും ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
എല്ലാ ദിവസവും പ്രാർത്ഥനയോടെ ആരംഭിക്കുന്ന ക്ലാസുകൾ രണ്ട് ഭാഗങ്ങളിലായി നടത്തി, കുട്ടികളുടെ പ്രായത്തിനും അഭിരുചിക്കും അനുസരിച്ച് ഉള്ള ക്ലാസുകളും ധ്യാനവും ആണ് ഉണ്ടായിരുന്നത്. അതിനു ശേഷം ഗാന പഠന പരിശീലനം നടത്തി പല ഭാഷകളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനങ്ങൾ ഇതിനോടകം കുട്ടികൾക്ക് പ്രീയമുള്ളവയായി കഴിഞ്ഞു.
വെള്ളിയാഴ്ച്ച ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന ഓ. വി. ബി. എസ്സ്. സമാപനം ദിനം അക്ഷരാത്രത്തിൽ ഒരു ഉസ്തവപ്രതീതി തന്നെയായിരുന്നു. സമാപന ഘോഷയാത്ര ഏവരേയും മനസിന് കുളിരണിയിക്കുന്നതായിരുന്നു. ചെണ്ടമേളവും നാസിക്ക് ഡോളും ഉൾപ്പടെ മുഴുവൻ കുട്ടികളും അദ്ധ്യാപരും പങ്കെടുത്തു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിന് ഇടവക വികാരി റവ. ഫാദർ എം. ബി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഏഴ് ഗ്രൂപ്പുകളിലേയും കുട്ടികളുടെ പ്രോഗ്രാമുകളും ഡാൻസ്, സ്കിറ്റ്, തുടങ്ങിയവയും ഈ പരിപാടികൾക്ക് പുതുമയേറി.
ഓ. വി. ബി. എസ്സ്. 2017 ഡയറക്ടർ നാഗപൂർ സെമിനാരി പി. ആർ. ഒ. ആയ റവ. ഫാദർ ജോബിൻ വർഗീസിന് ഇടവകയുടെ ഉപഹാരം നല്കി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഓ. വി. ബി. എസ്സ്. സർട്ടിഫിക്കേറ്റും നല്കി. ഈ പരുപാടികൾ ഇത്രയും വിജയകരമാക്കിയ ഏവർക്കും ഇടവക വികാരി റവ. ഫാദർ എം. ബി. ജോർജ്ജ്, സഹ വികാരി റവ. ഫാദർ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോർജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ജനറൽ കൺവ്വീനറും ആയ സാജൻ വർഗ്ഗീസ്, സ്റ്റാഫ് സെക്രട്ടറി അനിൽ മാത്യു, ഒ. വി. ബി. എസ്സ്. സൂപ്രണ്ടന്റ് എ. പി. മാത്യു എന്നിവർ നന്ദി അറിയിച്ചു.