OVS - Latest NewsOVS-Kerala News

പരുമല സെമിനാരിക്ക് പുതിയ മാനേജർമാർ

കോട്ടയം : പരുമല സെമിനാരിയുടെ മാനേജരായി ഫാ. എൽദോസ് ഏലിയാസിനെയും, അസിസ്റ്റന്റ് മാനേജരായി ഫാ. ​ഫാ. ഗീവർഗ്ഗീസ് മാത്യു (ജെറിൻ) വിനെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിയമിച്ചു.

ഫാ. എൽദോസ് ഏലിയാസ് പരുമല സെമിനാരിയുടെ അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മാനേജർ ഇൻ ചാർജാണ്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ​ദി​ദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭ​ദ്രാസനത്തിലെ എടക്കര സെന്റ് മേരീസ് പള്ളി
ഇടവകാം​ഗമാണ്.

അസി.മാനേജരായി നിയമിതനായ ഫാ. ഗീവർഗ്ഗീസ് മാത്യു കോട്ടയം ഞാലിയാംകുഴി മാർ ബസേലിയോസ് ദയറാ അം​ഗവും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ പൊങ്ങന്താനം സെൻ്റ് തോമസ് പള്ളി ഇടവകാംഗവുമാണ്.

error: Thank you for visiting : www.ovsonline.in