മൈലപ്ര പെരുന്നാൾ ; ജോർജ്ജിയൻ അവാർഡ് ഓഫ് എക്സലൻസ് അജു വർഗ്ഗീസിന്
പത്തനംതിട്ട : പ്രസിദ്ധമായ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ മൈലപ്ര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിനോട് അനുബന്ധിച്ചു ഏർപ്പെടുത്തിയ ജോർജ്ജിയൻ അവാർഡ് ഓഫ് എക്സലൻസ് 2025 പ്രശസ്ത സിനിമ താരം ശ്രീ.അജു വർഗ്ഗീസ് അർഹനായി.പെരുന്നാൾ കൊടിയേറ്റ് ഏപ്രിൽ 27 ന് കുറിയാക്കോസ് മാർ ക്ലിമീസ് വലിയ മെത്രാപ്പോലീത്താ നിർവ്വഹിക്കും.മെയ് 4 ന് തീർത്ഥാടന വാരാഘോഷത്തിന് തുടക്കം കുറിച്ചുള്ള ചടങ്ങിൽ എബ്രഹാം സ്തേഫാനോസ് മെത്രാപ്പോലീത്താ പുരസ്‌കാരം വിതരണം ചെയ്യും.മെയ് 6 ന് തീർത്ഥാടന സംഗമം,പ്രദക്ഷിണം.പ്രധാന ദിനമായ മെയ് 7 ന് വി.മൂന്നിന്മേൽ കുർബ്ബാനക്ക് ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ മുഖ്യ കാർമ്മീകത്വം വഹിക്കും.അന്നേദിവസമാണ് ചരിത്ര പ്രസിദ്ധമായ വെച്ചൂട്ടും ചെമ്പെടുപ്പും നടക്കും.