സമൂഹത്തിന്റെ അരക്ഷിതാവസ്ഥയ്ക്ക് എതിരെ യുവജനങ്ങൾ ഒന്നായിപോരാടണം: സഖറിയ മാർ സേവേറിയോസ്
കണ്ടനാട്: നാളെയുടെ തലമുറയെ വാർത്തെടുക്കുവാൻ നാം ഇപ്പോഴെ പ്രതിജ്ഞാബദ്ധരാകണം ഒപ്പം സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്കെതിരെ ഒന്നായി പോരാടാം അതിനായി യുവജനങ്ങൾ അണിനിരക്കണമെന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. സഖറിയ മാർ സേവേറിയോസ് ഓർമിപ്പിച്ചു.കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ കാതോലിക്കാ ദിനാചരണവും, 2025-2026 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്താട്ടുകുളം ആട്ടിൻകുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് ദിനാഘോഷം നടത്തപ്പെട്ടു.പ്രവർത്തന ഉദ്ഘാടനത്തിന്റെ ഭാഗമായി 2 ഡയാലിസിസ് രോഗികൾക്കുള്ള സഹായം നൽകുകയും, തുടർന്നുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം നടത്തുന്ന സമ്മാന കൂപ്പൺ അഭി. തിരുമേനി ശ്രീ. രെഞ്ചുവിന് നൽകി വയുവജനപ്രസ്നവും നിർവ്വഹിച്ചു.
ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ബേസിൽ ജോർജ് ഏവരെയും സ്വാഗതം ചെയ്തു സംസാരിച്ചു, കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ് പൂവത്തിങ്കൽ പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു കാതോലിക്കാ ദിന സന്ദേശം നൽകി,കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ്, കേന്ദ്ര ട്രഷറർ രെഞ്ചു എം.ജോയി, ഇടവക വികാരി ഫാ. ബിനോയ് ബിജു, പാമ്പാക്കുട മേഖല പ്രസിഡന്റ് ഫാ ബൈജു ജോൺസൺ, മുളക്കുളം മേഖല പ്രസിഡന്റ് ഫാ. അനു തോമസ്, പിറവം മേഖല പ്രസിഡന്റ് ഫാ. റോബിൻ ജേക്കബ്, ഫാ. ജെയ്മോൻ ജോസഫ്, ഫാ. തോമസ് ബേബി, യുവജനപ്രസ്ഥാനം ഭദ്രാസന സെക്രട്ടറി ശ്രീ.എൽദോസ് പുള്ളോർമഠം, ജോ. സെക്രട്ടറി ആൾഡ്രിൻ ബെന്നി, ട്രഷറർ ബേസിൽ സജി എന്നിവർ പ്രസംഗിച്ചു. യുവജനപ്രസ്ഥാനം മുൻ വൈസ് പ്രസിഡന്റ് ഫാ. പോൾ ജോൺ കോനാട്ട്, മുൻ പ്രസ്ഥാന സെക്രട്ടറി ശ്രീ. എൽദോ ബേബി, കേന്ദ്ര ട്രഷറർ ശ്രീ. പേൾ കണ്ണേത്ത് എന്നിവർക്ക് പ്രസ്ഥാനം ആദരവ് സമർപ്പിച്ചു.
കേന്ദ്ര തലങ്ങളിൽ ഭദ്രാസന പ്രസ്ഥാനഗംങ്ങളായ തെരഞ്ഞെടുക്കപ്പെട്ട ശ്രീ. നിഖിൽ കെ. ജോയി, പത്രാധിപ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടശ്രീ. ഗിവീസ് മാർക്കോസ്, 54 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച തിരക്കഥക്കുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീ. പോൾസൺ സ്കറിയ, MG യൂണിവേഴ്സിറ്റിയിൽ നിന്നും സസ്യശാസ്ത്രത്തിൽ PHD കരസ്ഥമാക്കിയ ശ്രീ ആമോസ് പി തോമസ് എന്നിവരെ യോഗം ആദരവ് സമർപ്പിച്ചു.