വെട്ടിത്തറ പള്ളി : സിഐക്ക് പരിക്ക് ; യാക്കോബായ ഗുണ്ടാപ്പട ഒളിവിൽ
പിറവം : വെട്ടിത്തറ ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം.സെമിത്തേരിയിൽ അനധികൃതമായി അതിക്രമിച്ചു കയറാൻ ശ്രമിച്ചത് ചോദ്യം ചെയ്ത പോലീസിനെതിരെ യാക്കോബായ വിഭാഗം സംഘർഷം അഴിച്ചു വിടുകയായിരുന്നു.യാക്കോബായ വിഭാഗവും പോലീസും തമ്മിലുള്ള സംഘർഷത്തിൽ പരിക്കേറ്റ സി ഐ ആശുപത്രിയിൽ ചികിത്സയിലാണ്.സംഘർഷവുമായി ബന്ധപ്പെട്ടു പോലീസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട് .മറ്റു പള്ളികളിൽ നടക്കുന്നത് പോലെ കുഴിമാടങ്ങളിൽ ഇടവക അംഗങ്ങൾക്ക് പ്രാർത്ഥനക്ക് അവസരം ഉണ്ടായിരിക്കെ ധൂപക്കുറ്റിയോടെയാണ് കപ്യാരെന്ന പേരിൽ യാക്കോബായ വിഭാഗമെത്തിയത് സമാധാന അന്തരീക്ഷം തകർക്കാൻ ആണെന്ന് വിലയിരുത്തൽ.
ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പോലീസിനെ ആക്രമിച്ച യാക്കോബായ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നും പള്ളി വൃത്തങ്ങൾ ആവശ്യപ്പെട്ടു.ധൂപക്കുറ്റി ഉപയോഗിച്ച് സെമിത്തേരിയിൽ പ്രാർത്ഥന നടത്താൻ ആധികാരികമായി രേഖ വെല്ലതും ഉണ്ടെങ്കിൽ പരിഗണിക്കാമെന്നാണ് പോലീസ് നിലപാട് .മറ്റു പള്ളികളിൽ ഇങ്ങനെ നടക്കുന്നില്ലെന്നും പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്.