Outside KeralaOVS - Latest News

ബാംഗ്ലൂര്‍ സര്‍ജാപ്പൂരില്‍ സഭയ്ക്ക് പുതിയ ആരാധനാലയം

ബാംഗ്ലൂര്‍: ഐ.ടി കമ്പനികളുടെ സാമീപ്യം കൊണ്ട് അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന സര്‍ജാപ്പൂര്‍ മേഖലയില്‍ സ്വന്തമായി ഒരു ആരാധനാലയം ഉണ്ടാവണമെന്ന മലങ്കരസഭാ മക്കളുടെ ആഗ്രഹം പൂവണിയുന്നു. മാറത്തഹള്ളി ബസേലിയോസ് ഇടവകയുടെ കീഴിലുള്ള ഹോളി ട്രിനിറ്റി ചാപ്പലിനു നാളെ (ജനുവരി 13 ശനിയാഴ്ച) 2 മണിക്ക് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവ തറക്കല്ലിടും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്ഥലം MLA B.ശിവണ്ണ മുഖ്യാതിഥി ആയിരിക്കുന്നതാണ്.

ഏതാനും വര്‍ഷങ്ങളായി സീറോ മലബാര്‍ സഭയുടെ കര്‍മേലരത്തുള്ള ചാപ്പലില്‍ മലങ്കരസഭയുടെ ഒരു വലിയ കൂട്ടായ്മ ആരാധന നടത്തിവരുന്നു. നല്ല ഒരു സണ്ടേസ്കൂള്‍ ഉള്‍പ്പെടെ ആത്മീയസംഘടനകളും ഇതിന്റെ ഭാഗമായി വികസിക്കുന്നുണ്ട്. HSR ലെഔട്ട്, ഇലക്ടോണിക് സിറ്റി, സര്‍ജാപ്പൂര്‍ റോഡ്‌ മുതലായ പ്രദേശങ്ങളില്‍ താമസിക്കുന്ന വിശ്വാസികള്‍ക്ക് പുതിയ ചാപ്പല്‍ ഏറെ പ്രയോജനം ചെയ്യും. ബാംഗ്ലൂര്‍ നഗരത്തില്‍ അതിവേഗം വികസിക്കുന്ന പ്രാന്തപ്രദേശങ്ങളിലെല്ലാം സഭയ്ക്ക് ദേവാലയം ഉണ്ടാകണമെന്ന ഭദ്രാസനാധിപന്‍ അഭിവന്ദ്യ സെറാഫിം മെത്രാപ്പോലീത്തയുടെ ദര്‍ശനത്തിന്റെ ഒരധ്യായം കൂടി ഈ ശിലാസ്ഥാപന കര്‍മ്മത്തോടെ സാക്ഷാത്കരിക്കപ്പെടും.

അന്നേദിവസം തന്നെ 5 മണിക്ക് മാറത്തഹള്ളി മാര്‍ ബസേലിയോസ് ഇടവകയുടെ പുതുതായി പണിയുന്ന പള്ളിയുടെ ശിലാസ്ഥാപനവും പരിശുദ്ധ പിതാവ് നിര്‍വഹിക്കും. 14ആം തീയതി ഞായറാഴ്ച ഇടവകയുടെ പെരുന്നാള്‍ പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തുന്ന കുര്‍ബാനയോടെ കൊണ്ടാടുന്നതാണ്.

error: Thank you for visiting : www.ovsonline.in