OVS - Latest NewsOVS-Kerala News

മലങ്കര മെത്രാപ്പോലീത്ത കാഞ്ഞിരപ്പളി രൂപത സന്ദർശിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ കാഞ്ഞിരപ്പള്ളി രൂപതയിലെ ബിഷപ്പുമാരെ സന്ദർശിച്ചു. രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറക്കൽ, രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൻ എന്നിവർ പരിശുദ്ധ ബാവയെ ഏലക്കാ മാല അണിയിച്ചും പൂച്ചെണ്ട് നൽകിയും സ്വീകരിച്ചു. ഈ സൗഹൃദ സന്ദർശനം വഴി സഭകൾ തമ്മിൽ കൂടുതൽ ഐക്യവും സഹകരണവും ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം. ഏതാനും മണിക്കൂറുകൾ ചെലവഴിച്ച സൗഹൃദ സന്ദർശനത്തിന് ഒടുവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ മലബാർ ഡെവലപ്മെൻറ് സൊസൈറ്റി, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന വിവിധ ഭക്ഷ്യസാധനങ്ങളുടെ പാക്കറ്റുകൾ ഉൾപ്പെടുന്ന ഒരു വലിയ ഗിഫ്റ്റ് പരിശുദ്ധ ബാവാ തിരുമേനിക്ക് രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറക്കൽ മാർ ജോസ് പുളിക്കൻ എന്നിവർ ചേർന്ന് സമ്മാനിച്ചു. ചില്ലു പാളിയിൽ കൊത്തിയെടുത്ത പേർഷ്യൻ ക്രോസ് പരിശുദ്ധ ബാവ തിരുമേനി ബിഷപ്പ്മാർക്ക് സമ്മാനമായി നൽകി. പരിശുദ്ധ കാതോലിക്കാബായുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങൾ സാധാരണക്കാരായ വിവിധ സഭയിലും മതത്തിലും പെട്ടവർക്ക് ഏറെ പ്രയോജനകരമാകുന്നു എന്നും രൂപത അധ്യക്ഷന്മാർ പ്രത്യേകം പറഞ്ഞു. പരിശുദ്ധ ഭാവ തിരുമേനിയുടെ ഈ സന്ദർശനം ഏറെ സന്തോഷകരമായിരുന്നുവെന്നും രൂപതാ അധ്യക്ഷന്മാർ അഭിപ്രായപ്പെട്ടു. രൂപതയിലെ വിവിധ വികാരി ജനറൽ മാർ പഴയ സെമിനാരി മാനേജർ ഫാദർ ജോബിൻ വർഗീസ്, കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

error: Thank you for visiting : www.ovsonline.in