കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുവാൻ വൈദികർ പ്രാപ്തരാകണം : പരിശുദ്ധ കാതോലിക്കാ ബാവ
കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുവാൻ വൈദികർ പ്രാപ്തരാകണമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. കോട്ടയം ഞാലിയാകുഴി ബസേലിയോസ് ദയറായിൽവച്ച് നടന്ന സെൻട്രൽ സോൺ വൈദിക പഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്ക ബാവ.
പ്രതിസന്ധികളുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണണമെന്നും, അജപാലന ശുശ്രൂഷയുടെ പരമമായ ലക്ഷ്യം അതാണെന്നും പരിശുദ്ധ കാതോലിക്ക ബാവാ ഓർമ്മിപ്പിച്ചു.
അഭി.ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. അഭി.ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ്, അഭി.ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, അഭി.ഡോ.സക്കറിയാ മാർ സേവേറിയോസ് , വൈദിക സംഘം ജനറൽ സെക്രട്ടറി ഫാ.ഡോ. നൈനാൻ വി.ജോർജ്, ഫാ. ഡോ. മാത്യു വർഗീസ്, ഫാ. ലെസ്ലി പി.ചെറിയാൻ, ദയറാ മാനേജർ മത്തായി റമ്പാൻ എന്നിവർ പ്രസംഗിച്ചു.ഫാ. ഡോ. തീമോത്തി (USA) ക്ലാസ്സിന് നേതൃത്വം നൽകി.
കോട്ടയം, കോട്ടയം സെൻട്രൽ, ഇടുക്കി, നിലയ്ക്കൽ ഭദ്രാസനങ്ങളിൽ നിന്നായി 150 വൈദികർ സംബന്ധിച്ചു.