ചാലിശ്ശേരി പള്ളി : സ്വത്തുക്കളുടെ താക്കോൽ കളക്ടർ രണ്ടാഴ്ചക്കുള്ളിൽ കൈമാറണം
പാലക്കാട് : തൃശൂർ ഭദ്രാസനത്തിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥയിലുള്ള സ്വത്തുക്കളുടെ താക്കോൽ ജില്ലാ കളക്ടർ അവകാശികൾക്ക് കൈമാറണമെന്ന് ഹൈക്കോടതി.ചാലിശ്ശേരി പള്ളിയുടെ കീഴിലുള്ള പാരീഷ് ഹോളിന്റെയും മൂന്ന് കുരിശടികളുടെയും താക്കോൽ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ പക്കലാണ്.
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഡിസംബർ രണ്ടാം വാരം പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഒറ്റപ്പാലം സബ് കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ – പോലീസ് സംഘം കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചു സീൽ ചെയ്ത നോട്ടീസ് പതിച്ചിരുന്നു.താക്കോൽ കൈമാറാത്തതിനെ തുടർന്നാണ് പള്ളി കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്.