മലങ്കര വർഗ്ഗീസ് അനുസ്മരണം ഡിസംബർ 5 ന് പെരുമ്പാവൂരിൽ
കൊച്ചി : എല്ലാ തരത്തിലും സഭാതർക്കത്തിൽ തോറ്റമ്പിയപ്പോൾ മാനസിക മേൽക്കോയ്മ നേടാൻ യാക്കോബായ വിഭാഗം കൊലപ്പെടുത്തിയ സഭാ മാനേജിംഗ് കമ്മിറ്റി അംഗം മലങ്കര വർഗ്ഗീസിന്റെ ഓർമ്മയും അനുസ്മരണ സമ്മേളവും ഡിസംബർ 5 ന് .മാതൃ ഇടവകയായ പെരുമ്പാവൂർ ബഥേൽ സൂലോക്കോ ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ മുഖ്യ കാർമ്മീകത്വത്തിൽ രാവിലെ 7 മണിക്ക് വിശുദ്ധ കുർബ്ബാനയും അനുസ്‌മരണ സമ്മേളനവും നടക്കും.അങ്കമാലി ഭദ്രാസന അധ്യക്ഷൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായും ഭദ്രാസന പ്രതിനിധകളും സഭാ സമിതി അംഗങ്ങളും പങ്കെടുക്കും.