OVS-Kerala News

സ‍ുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കണ്ടനാട് വെസ്‍റ്റ് ഭദ്രാസനത്തിലെ പള്ളി പ്രതിനിധി യോഗം

കോലഞ്ചേരി :- സ‍ുപ്രീം കോടതി വിധി പള്ളികളിൽ നടപ്പാക്ക‍ുന്നതിന‍ുള്ള നടപടികള‍ുമായി എല്ലാ ഇടവകകള‍ും മ‍ുന്നോട്ട‍ു പോക‌ുമെന്ന‍ു മലങ്കര ഓർത്തഡോക്‌സ് സഭ കണ്ടനാട് വെസ്‍റ്റ് ഭദ്രാസനത്തിലെ പള്ളി പ്രതിനിധി യോഗം വ്യക്തമാക്കി. ഭദ്രാസനത്തിലെ വൈദികൾ, കൗൺസിൽ അംഗങ്ങൾ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പള്ളി പ്രതിനിധികൾ എന്നിവര‍ുടെ സംയ‍ുക്ത യോഗത്തിൽ ഡോ. മാത്യ‍ൂസ് മാർ സേവേറിയോസ് അധ്യക്ഷത വഹിച്ച‍ു.

സ‍ുപ്രീം കോടതി ഓർത്തഡോക്‌സ് സഭയ‍ുടെ നിലപാട‍ുകൾ പ‍ൂർണമായി അംഗീകരിച്ചിരിക്ക‍ുകയാണ്. മലങ്കര സഭയിലെ എല്ലാ പള്ളികൾക്ക‍ും ഇൗ വിധി ബാധകമാണെന്ന പരാമർശം പള്ളികളിലെ പ്രശ്‍നങ്ങൾ പരിഹരിക്കാൻ സഹായകമാണ്. ഇൗ വിധി സഭാ സമാധാനത്തിന‌ുള്ള സ‌ുവർണാവസരമായി കണ്ട‍ു മാതൃസഭയിലേക്ക‍ു തിരിച്ച‍ുവരണം. സഭാ ഭരണഘടനയ്ക്ക‍് 85 വർഷത്തെ പഴക്കമേയ‍ുള്ള‍ൂ എന്നതു‍കൊണ്ട് അത‍് അന‍ുസരിക്കേണ്ടതില്ലെന്ന‍ു പറയ‍ുന്നവർ 67 വർഷം പഴക്കമ‍ുള്ള ഇന്ത്യൻ ഭരണഘടനയെ അവഹേളിക്ക‍ുകയാണ്.

കോലഞ്ചേരി പള്ളിയിൽ കേരള സർക്കാര‍ും പൊലീസ‍ും സ‌ുപ്രീം കോടതി വിധി പ‍ൂർണമായി നടപ്പാക്കിയതിൽ നന്ദി രേഖപ്പെട‍ുത്ത‍ി. യോഗത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. സി.എം. ക‍ുര്യാക്കോസ്, എ.എം. മത്തായി കോറെപ്പിസ്കോപ്പ, ഫാ. ജേക്കബ് ക‍ുര്യൻ, ഫാ. ഒ.പി. വർഗീസ്, ഫാ. ജോസഫ് മലയിൽ, ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, പോൾ മത്തായി വാലയിൽ, സാജ‍ു മടക്കാലിൽ എന്നിവർ പ്രസംഗിച്ച‍ു.

error: Thank you for visiting : www.ovsonline.in