സഭ സമാധാനത്തിന് തുരങ്കം ; സമാന്തര ഭരണത്തിനുറച്ച് നീക്കം
കൊച്ചി :മലങ്കര സഭ സമാധാനത്തിന് വിലങ്ങുതടിയായി യാക്കോബായ വിഭാഗത്തിന്റെ കുതന്ത്രം .പൊതു സമൂഹത്തിന് മുമ്പാകെ തങ്ങൾ ഐക്യത്തിനായി നിലകൊള്ളുന്നുവെന്ന് വ്യാജേന പി ആർ വർക്ക് നടത്തുമ്പോൾ യാക്കോബായ ക്യാമ്പിൽ നിന്ന് പുറത്ത് വരുന്നത് സഭ സമാധാനത്തിന് തുരങ്കം വെയ്ക്കുന്ന വാർത്തയാണ്.അന്തരിച്ച തോമസ് പ്രഥമന്റെ നാല്പാതം ചരമ ദിനത്തിന്റെ പേരിലാണ് കാതോലിക്കയെ തിരെഞ്ഞെടുക്കാൻ അപ്രേം കരീം പാത്രിയാർക്കീസ് എത്തുന്നത്.മലങ്കര സഭയിൽ സമാന്തര ഭരണം പാടില്ലെന്നും പാത്രിയാർക്കീസിന്റെ അധികാരം വാനിഷിംഗ് പോയന്റിലെത്തിയെന്നുമുള്ള സുപ്രീം കോടതി അന്തിമ വിധി നിലനിൽക്കെയാണ് പാത്രിയാർക്കീസ് രംഗത്തെത്തുന്നത്.വിധിയുടെ ലംഘനം ചൂണ്ടിക്കാണിച്ച് ഓർത്തഡോക്സ് സഭാ അംഗങ്ങൾ കോടതിയെ സമീപിക്കുമെന്നാണ് വിവരം.
വരവിന്റെ പേരിൽ പള്ളികളിൽ നിന്ന് വൻ തോതിൽ പണപ്പിരിവിന് പദ്ധതിയിടുകയാണ് യാക്കോബായ വിഭാഗമെന്ന് സൂചന.കഴിഞ്ഞ തവണ പാത്രിയാർക്കീസ് എത്തിയപ്പോൾ വിഘടിത അംഗങ്ങളായ വ്യവസായികൾ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എത്തിച്ചു ലക്ഷക്കണക്കിന് രൂപ അതിന്റെ മറവിൽ പിരിച്ചിടുത്തിരുന്നു.വരവിനായി പള്ളികളിൽ ‘ലേലം വിളി’ ഉണ്ടായിരുന്ന സാഹചര്യം മുതലെടുത്തു സാമ്പത്തിക നേട്ടം കൊയ്യായാണ് ഇപ്പോൾ ശ്രമം.