OVS - Latest NewsOVS-Exclusive NewsOVS-Kerala News

ഗവ.ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണം ; ഹൈക്കോടതി കോടതിയലക്ഷ്യ നടപടിക്ക്

കൊച്ചി : മലങ്കര സഭ തർക്കത്തിൽ ഓർത്തഡോക്സ്‌ സഭക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓർത്തഡോക്സ് സഭ സമർപ്പിച്ച കോടതിയലക്ഷ്യക്കേസിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് കുരിക്കാകുന്നു.സമാന്തര ഭരണം അവസാനിപ്പിച്ചുള്ള ആറ് പള്ളികളുടെ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയും എറണാകുളം ,പാലക്കാട് ജില്ലാ കളക്ടർമാരും ഉൾപ്പടെയുള്ള ഗവ.ഉദ്യോഗസ്ഥർ നവംബർ എട്ടിന് രാവിലെ 10 .15 മണിക്ക് നേരിട്ട് ഹാജരാകാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ യാക്കോബായ വിഭാഗവും സർക്കാരും ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ വാദം കേട്ട് നേരത്തെ തള്ളി ഉത്തരവായിരുന്നു.സങ്കീർണ്ണമായ അന്തരീക്ഷമുണ്ടായിരുന്ന പള്ളികളിൽ ഇതിലും വലിയ നാടകങ്ങൾക്കിടെ വിധി നടത്തിപ്പ് പൂർത്തിയാക്കിയതിന്റെ അനേകം രേഖകളും വീഡിയോ ദൃശ്യങ്ങളും സഹിതം ഹൈക്കോടതിയുടെ പക്കലുള്ളപ്പോഴാണ് അതേ വാദങ്ങളുമായി സർക്കാർ യാക്കോബായ വിഭാഗത്തോടൊപ്പം രംഗത്തുള്ളത്.

 

error: Thank you for visiting : www.ovsonline.in