പരുമല പെരുന്നാൾ : ഒരുക്കങ്ങൾ പൂർത്തിയാകുന്നു
മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 26 മുതൽ നവംബർ 2 വരെ കൊണ്ടാടും.ഒക്ടോബർ 26 ആം തീയതി രാവിലെ 7.30ന് അഭി. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന,9 മണിക്ക് ശ്മർ ശുബഹോ-2024,ഉച്ചക്ക് 2 മണിക്ക് പൌരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ പെരുന്നാൾ കൊടിയേറ്റ്, 3 മണിക്ക് തീർത്ഥാടന വാരാഘോഷ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി അധ്യക്ഷത വഹിക്കും. ഹാരിസ് ബീരാൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 5 മണിക്ക് അഖണ്ഡ പ്രാർഥനയുടെ ഉദ്ഘാടനം നിർവ്വഹിക്കും.ഒക്ടോബർ 27 ആം തീയതി രാവിലെ 8 മണിക്ക് വിശുദ്ധ മൂന്നിൻമേൽ കുർബാന: അഭി. ഡോ.യൂഹാനോൻ മാർ
ക്രിസോസ്റ്റമോസ് തിരുമേനി മുഖ്യ കർമികത്വം വഹിക്കും.10 മണിക്ക് ബസ്ക്യാമോ സമ്മേളനം അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി അധ്യക്ഷത വഹിക്കും. 2 മണിക്ക് യുവജനസംഗമം: അഭി. ഡോ.ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി അധ്യക്ഷത വഹിക്കും. 4 മണിക്ക് ഗ്രിഗോറിയൻ പ്രഭാഷണം അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. എം.ജി. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് പ്രഭാഷണം നടത്തും.
ഒക്ടോബർ 28 ആം തീയതി രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന: അഭി. ഡോ.തോമസ് മാർ അത്താനാസിയോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും.10 മണിക്ക് മദ്യവർജനബോധവൽക്കരണ പരിപാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഭി. യുഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി അധ്യക്ഷത വഹിക്കും. 2 മണിക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ വിവാഹ സഹായ വിതരണം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. സമ്മേളന ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. 4 മണിക്ക് ഗ്രിഗോറിയൻ പ്രഭാഷണം: പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ബിജു ജേക്കബ്.
ഒക്ടോബർ 29 ആം തീയതി രാവിലെ 7.30ന് വി .മൂന്നിൻമേൽ കുർബാന: -അഭി. ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും.10 മണിക്ക് ഗുരുവിൻ സവിധേ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. 2മണിക്ക് ശുശ്രൂഷക സംഗമം അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനി അധ്യക്ഷത വഹിക്കും. 4 മണിക്ക് ഗ്രിഗോറിയൻ പ്രഭാഷണം: മാധ്യമ പ്രവർത്തകൻ ഏബ്രഹാം മാത്യു നയിക്കും.
ഒക്ടോബർ 30 ആം തീയതി രാവിലെ 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന: അഭി. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്. തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. 10 മണിക്ക് അഖില മലങ്കര മർത്തമറിയം വനിതാ സമാജം സമ്മേളനം അഭി. ഡോ. യൂഹാനോൻ
മാർ ക്രിസോസ്റ്റമോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് തിരുമേനി അധ്യക്ഷത വഹിക്കും. 2 മണിക്ക് പിതൃസ്മൃതിസമ്മേളനം: അഭി. ഗീവർഗീസ് മാർ കുറിലോസ് തിരുമേനി അധ്യക്ഷത വഹിക്കും.ഫാ.ഡോ. കെ.എം.ജോർജ് പ്രഭാഷണം നടത്തും. 4 മണിക്ക് ഗ്രിഗോറിയൻ പ്രഭാഷണം:ഓർത്തഡോക്സ് തിയളോജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ.
ഒക്ടോബർ 31ആം തീയതി രാവിലെ വിശുദ്ധ മുന്നിൻമേൽ കുർബാന അഭി ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി മുഖ്യകാർമ്മികത്വംവഹിക്കും, 10 മണിക്ക് പരിസ്ഥിതി സെമിനാർ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി അധ്യക്ഷത വഹിക്കും. 2 മണിക്ക് പേട്രൺ ഡേ ആഘോഷം അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി ഉത്ഘാടനം ചെയ്യും.4 മണിക്ക് ഗ്രീഗോറിയൻ പ്രഭാഷണം:എൻ. കെ. പ്രേമചന്ദ്രൻ എം.പി.നവംബർ 1ആം തീയതി രാവിലെ 6.30ന് വിശുദ്ധ കുർബാന അഭി. ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും.7.30 മണിക്ക് വിശുദ്ധ മൂന്നിൻമേൽ കുർബാന: അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി അധ്യക്ഷത വഹിക്കും.10 മണിക്ക് അഖില മലങ്കര പ്രാർഥനായോഗം ധ്യാനം::അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി, അഭി. മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനി അധ്യക്ഷത വഹിക്കും. 10.30 മണിക്ക് സന്യാസ സമൂഹം സമ്മേളനം അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് തിരുമേനി അധ്യക്ഷത വഹിക്കും. അഭി. ഡോ. സഖറിയാസ് മാർ അപ്രേം മുഖ്യസന്ദേശം നൽകും.
3 മണിക്ക് തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി അധ്യക്ഷത വഹിക്കും. ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച്ബിഷപ് മാർ തോമസ് തറയിൽ സന്ദേശം നൽകും.6 മണിക്ക് പെരുന്നാൾ സന്ധ്യാ നമസ്കാരം,7 മണിക്ക് പ്രസംഗം: അഭി ഡോ.യൂഹാനോൻ മാർ തേവോദോറോസ് തിരുമേനി,8 മണിക്ക് ശ്ലൈഹീക വാഴ്‌വ്,
8.15 മണിക്ക് റാസ,10.30 മണിക്ക് ഗാനാർച്ചന.
പെരുന്നാൾ ദിനമായ നവംബർ 2 ആം തീയതി വെളുപ്പിനെ 3 മണിക്ക് വിശുദ്ധ കുർബാന: അഭി. യൂഹാനോൻ മാർ
പോളിക്കാർപ്പോസ് തിരുമേനി.6.15 മണിക്ക് വിശുദ്ധ കുർബാന: അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് തിരുമേനി 8.30 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാന; പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. 10.30 മണിക്ക് ശ്ലൈഹീക വാഴ്‌വ്, 10.30 മണിക്ക് നേർച്ച സദ്യ. 12 മണിക്ക് എം.ജി.ഒ.സി.എസ്.എം. സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. അഭി. ഡോ. ഏബ്രഹാം മാർ സെറാഫിം തിരുമേനി അധ്യക്ഷത വഹിക്കും. ഉച്ചക്ക് 2 മണിക്ക് റാസ,
3 മണിക്ക് പെരുന്നാൾ കൊടിയിറക്ക്.
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്