ഹൈക്കോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്‌തു വിഘടിത വിഭാഗം
2018 ജനുവരി 15-ന് ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയിൽ നിന്ന് ഉണ്ടായ വിധിയെ വിഘടിത വിഭാഗം ദുർവ്യാഖ്യാനം ചെയ്‌തു തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇത് എഴുതുന്നത്.
യാക്കോബായ വിഘടിത വിഭാഗത്തിന്‍റെ പ്രവർത്തനം നിരോധിച്ചു കൊണ്ട് 2017 ജൂലൈ 3-ന് രാജ്യത്തിന്‍റെ പരമോന്നത നീതിപീഠത്തിൽ നിന്ന് ഉണ്ടായ കൃത്യമായ വിധിയെ അട്ടിമറിക്കുന്നതിനും തങ്ങളുടെ നിലനിൽപ്പ് ഉറപ്പിക്കുന്നതിനും വേണ്ടി സഭയിലും സമൂഹത്തിലുമുള്ള സമാധാന അന്തരീക്ഷത്തെ തകർത്തുകൊണ്ട് വിഘടിത വിഭാഗം അക്രമങ്ങളും വെല്ലുവിളികളും തുടരുകയാണ്.
കഴിഞ്ഞ മാസം കായംകുളത്ത് വിഘടിത വിഭാഗത്തിലെ ഒരു അംഗം മരണപ്പെട്ടപ്പോൾ ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് മാനുഷിക പരിഗണയുടെ അടിസ്ഥാനത്തിൽ ഉണ്ടായ വിധി തങ്ങളുടെ നേട്ടവും വിജയവുമായിട്ടാണ് വിഘടിത വിഭാഗം പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കായംകുളം വിഘടിത വിഭാഗത്തിലെ ഒരു അംഗത്തിന്‍റെ മരണത്തെ തുടർന്നും മാനുഷിക പരിഗണയുടെ അടിസ്ഥാനത്തിൽ നിബന്ധനങ്ങൾക്ക് വിധയമായി സെമിത്തേരിയിൽ ശവസംസ്ക്കാരം നടത്തുവാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. യാക്കോബായ വിഘടിത വിഭാഗത്തിലെ വൈദീകർക്ക് ശുശ്രുഷ നടത്തുന്നതിനോ പ്രവേശിക്കുന്നതിനോ അനുവാദം ഉണ്ടായിരിക്കില്ല, ശുശ്രുഷകൾക്കായി കാദീശാ ഓർത്തഡോൿസ് കത്തീഡ്രലിലെ വികാരിയുടെ സഹായം തേടാവുന്നതാണ്, ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട് കാദീശാ ഓർത്തഡോൿസ് കത്തീഡ്രലിൽ അടക്കേണ്ടുന്ന മുഴുവൻ തുകയും അടക്കണം, കൂടുതൽ ആളുകൾ പ്രവേശിക്കാൻ പാടില്ല, കൃത്യസമയത്തിനുള്ളിൽ ശുശ്രുഷ പൂർത്തീകരിക്കണം തുടങ്ങി വ്യക്തമായ നിർദ്ദേശങ്ങളാണ് വിധിയിൽ ഉള്ളത്.
ജൂലൈ 3-ലെ സുപ്രീം കോടതി വിധി 1934-ലെ സഭാ ഭരണഘടനയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 1934-ലെ ഭരണഘടന അംഗീകരിക്കുന്ന ഏതൊരു വൈദീകനും ശവസംസ്ക്കാര ശുശ്രുഷക്ക് പ്രധാനകാർമികത്വം വഹിക്കാവുന്നതാണ്. എന്നാൽ വിഘിടിത വിഭാഗം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകളിൽ പറയുന്നതുപോലെ അന്ത്യോഖ്യാ സിംഹാസനവുമായോ വിഘടിത വിഭാഗവുമായോ ബന്ധപ്പെട്ടു നിലനിൽക്കുന്ന ഒരു വൈദീക സ്ഥാനിക്കും കായംകുളം കാദീശാ ഓർത്തഡോൿസ് കത്തീഡ്രലിന്‍റെ പൂർണ അവകാശത്തിലും നിയന്ത്രണത്തിലും ഇരിക്കുന്ന സെമിത്തേരിയിൽ പ്രവേശിക്കുന്നതിനോ അവകാശമുണ്ടായിരിക്കുന്നതല്ല. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതവും വ്യാജവുമാണ്.
https://ovsonline.in/articles/malankara-sabha-court-order/