ചാലിശ്ശേരി പള്ളിയുടെ പാരീഷ് ഹോളും കുരിശടികളും ; ഹൈക്കോടതി ഇടപെടൽ
തൃശൂർ ഭദ്രാസനത്തിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിലുള്ള പാരീഷ് ഹോളും കുരിശടികളും ഇടവകയുടെ നിയന്ത്രണത്തിലേക്ക്.പള്ളി വസ്തുക്കൾ കൈയ്യേറിയ യാക്കോബായ വിഭാഗത്തെ ഒഴിവാക്കി തടസ്സങ്ങൾ മാറ്റാൻ സംരക്ഷണം നൽകണമെന്ന് പട്ടാമ്പി പോലീസിനോട് ഹൈക്കോടതി. പാരീഷ് ഹോളും കുരിശടികളും പള്ളിയുടെ കീഴിലായിരിക്കെ പ്രത്യേക രേഖകൾക്കായി ശഠിക്കരുതെന്ന് പോലീസിനോട് കോടതി വ്യക്തമാക്കി.വികാരി ഫാ.മാത്യു ജേക്കബ് പട്ടാമ്പി സി ഐക്ക് മുമ്പാകെ 17 ന് രാവിലെ 11 മണിക്ക് ഹാജരാകണം.ഇക്കേസ് ഒക്ടോബർ 30 ന് പരിഗണിക്കും.ഓർത്തഡോക്സ് സഭക്ക് വേണ്ടി അഡ്വ.റോഷൻ ഡി അലക്‌സാണ്ടർ ഹാജരായി.