OVS - Latest NewsOVS-Kerala News

സർക്കാർ നിസ്സംഗത വെടിയണം : ഓർത്തഡോക്സ് സഭ

ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ പലതവണ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടക്കാത്ത സാഹചര്യത്തിൽ ബഹു. ഹൈക്കോടതി സർക്കാരിന് അന്ത്യ ശാസനം നൽകേണ്ടി വരുന്ന ദുസ്ഥിതി ഒഴിവാക്കേണ്ടതായിരുന്നു എന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു. കോടതി വിധി നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ ഉന്നയിച്ച എല്ലാ തടസ്സവാദങ്ങളും തള്ളി കൊണ്ടാണ് പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പിലാക്കുവാൻ ഭരണകൂടം ബാധ്യസ്ഥമാണെന്ന് കോടതി ഇതിനോടകം വെളിപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ 6 പള്ളികളുടെ കേസിൽ കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് ഗൗരവമായി പരിഗണിച്ച് നീതി നടപ്പിലാക്കി തരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

error: Thank you for visiting : www.ovsonline.in