മാവേലിക്കര ഭദ്രാസാനത്തിന്റെ യുവജനപ്രസ്‌ഥാനത്തിൻ്റെ 19-ാം മത് വാർഷിക സമ്മേളനം
മാവേലിക്കര: ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവജനപ്രസ്‌ഥാനം മാവേലിക്കര ഭദ്രാസാനത്തിന്റെ 19-ാം മത് വാർഷിക സമ്മേളനം 2024 ഓഗസ്‌റ്റ് മാസം 18-ാം തീയതി ഞായറഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ മാവേലിക്കര പടിയോലയുടെ ചരിത്രം ഉറങ്ങുന്ന മണ്ണായ പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടുന്നു. മാവേലിക്കര ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലിത്തായുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ഓർത്തഡോക്സ‌് ക്രൈസ്‌തവ യുവജനപ്രസ്‌ഥാനം കേന്ദ്ര പ്രസിഡൻ്റ് അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. ബഹു. മാവേലിക്കര എം. പി. ശ്രീ. കൊടിക്കുന്നിൽ സുരേഷ്, ബഹു. മാവേലിക്കര എം.എൽ.എ ശ്രീ.എം.എസ്. അരുൺകുമാർ, ബഹു മാവേലിക്കര നഗരസഭാ അദ്ധ്യക്ഷൻ ശ്രീ. കെ. വി. ശ്രീകുമാർ, സഭാസ്‌ഥാനികൾ, വന്ദ്യ വൈദിക ശ്രേഷ്‌ഠർ തുടങ്ങിയവർ സമ്മേളനത്തിൻ്റെ ഭാഗമാകും.. പ്രശസ്‌ത സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസർ ശ്രീ. പ്രവീൺ ചിറയത്ത് ക്ലാസ്സ് നയിക്കും.
കേന്ദ്ര ഭദ്രാസന ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ തലങ്ങളിൽ മികവ് തെളിയിച്ച യുവജനപ്രസ്ഥാനം അംഗങ്ങളെ സമ്മേളനത്തിൽ ആദരിക്കും. വാർഷിക സമ്മേളനം അനുഗ്രഹപ്രദമായി തീരുവാൻ ഏവരുടെയും പ്രാർത്ഥനാസഹകരണം പ്രതീക്ഷിക്കുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.