OVS - Latest NewsOVS-Kerala News

പരുമല പെരുനാള്‍ 26 ന് കൊടിയേറി രണ്ടിന് സമാപിക്കും

പരിശുദ്ധ പരുമല തിരുമേനിയുടെ 121-ാം ഓര്‍മ്മപ്പെരുനാളിന്റെ സുഗമമായ നടത്തിപ്പിനായി സർക്കാർ തലത്തിലുള്ള ക്രമീകരണങ്ങള്‍ ആലോചിക്കുവാനായി വിവിധ വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ഫിഷറീസ് – സാംസ്‌കാരിക യുവജനവകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, മാത്യു ടി. തോമസ് എംഎൽഎ, പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ആലപ്പുഴ എ.ഡി.എം സന്തോഷ് കുമാര്‍, പത്തനംതിട്ട എസ്.പി അജിത്ത് വി, പത്തനംതിട്ട ഡി . എം . ഓ ഡോ. എല്‍. അനിതകുമാരി, തിരുവല്ല ഡി . വൈ. എസ്. പി അഷാദ് . എസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍, ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൂസമ്മ എബ്രഹാം എന്നിവർ ഉൾപ്പടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുത്തു. പോലീസ്, എക്സൈസ്, ഫയർ & റെസ്ക്യൂ, പി ഡബ്ലു ഡി, ആരോഗ്യം, ജല അതോറിറ്റി, ഭക്ഷ്യ സുരക്ഷാ, വൈദ്യത ബോർഡ്, ബി എസ് എൻ എൽ, കെ എസ് ആർ ടി സി, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. തീർത്ഥാടന വാരം ആരംഭിക്കുന്നതിന് മുൻപ് തന്നെ വകുപ്പുകളുടെ ഏകോപനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുവാൻ യോഗത്തിൽ ധാരണയായി.

 വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍, പരുമല കൗണ്‍സില്‍ അംഗങ്ങളായ മാത്യു ഉമ്മൻ അരികുപുറം, പി.എം.ജോസ് പുത്തൻപുരയിൽ, മനോജ് പി. ജോർജ്,മത്തായി ടി. വര്ഗീസ്, പരുമല ആശുപത്രി കൗൺസിൽ അംഗം അലക്സ് അരികുപുറം എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

error: Thank you for visiting : www.ovsonline.in