സ്ലീബാദാസ സമൂഹം വാര്‍ഷിക സമ്മേളനം പരുമലയില്‍ സമാപിച്ചു
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മിഷണറി പ്രസ്ഥാനമായ സ്ലീബാദാസ സമൂഹത്തിന്റെ 99-ാമത് വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും പരുമലയില്‍ സമാപിച്ചു. രാവിലെ 9ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തി.
നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സ്ലീബാദാസ സമൂഹം പ്രസിഡന്റ് അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു.
ബിനു കെ. സാം ക്ലാസ്സ് നയിച്ചു. ഫാ.കെ.വി.പോള്‍ റമ്പാന്‍, അഡ്വ. ബിജു ഉമ്മന്‍, ഫാ.പി.കെ.തോമസ്, ജനറൽ സെക്രട്ടറി ഫാ. ഡോ.സോമു കെ. സാമുവല്‍, സഖറിയ മാണി IRS, പ്രൊഫ. മനോജ് ഇ.വി, ഷിജു കെ.ഐ.,ചാക്കോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ പരുമല സെമിനാരിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവ പ്രധാന കാര്‍മികത്വം വഹിക്കുകയും ,2023 – 2024 വർഷം സ്ലീബാദാസ സമൂഹത്തിന്റെ ജൂബിലി വർഷമായി പ്രഖ്യാപിക്കുകയും ചെയ്തു.