OVS-Kerala News

ബസ്ക്യോമോ അസ്സോസിയേഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ്

മലങ്കര സഭയുടെ ഡ്രഗ്സിറ്റിന് പിൻബലമേകി അഖില മലങ്കര ബസ്ക്യോമോ അസോസിയേഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് കടമ്പനാട് സെൻ്റ തോമസ് കത്തീഡ്രലിൻ്റെ ആഭിമുഖ്യത്തിൽ ഏഴാംമൈൽ സെൻ്റ് ജൂഡ് ചാപ്പലിൽ യുവജനപ്രസ്ഥാനത്തിൻ്റെയും മറ്റ് ആത്മീയ പ്രസ്ഥാനങ്ങളുടെ ആതിഥേയത്വത്തിലും നടത്തി.ബസ്ക്യോമോ അസ്സോസിയേഷൻ പ്രസിഡൻറ് അഭി.ഡോ.മാത്യുസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസുകൾ അറിയിച്ച് വൈസ് പ്രസിഡൻറ് റവ.ഫാ സോളു കോശി രാജു ലഹരി വിരുദ്ധ സദസ്സ് ഉത്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി റവ.ഫാ.ഡോ.തമ്പി വർഗ്ഗിസ് അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സദസ്സിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ ജനറൽ സെക്രട്ടറി റെയ്ച്ചൽ പി. ജോസ് കൊച്ചമ്മ വിശദീകരിച്ചു.ശ്രീമതി റെനി ജോർജ് കൊച്ചമ്മ(അടുർ – കടമ്പനാട് ഭദ്രാസനം) ക്ലാസ് നയിച്ചു.ശ്രീമതി സുനി സോളു കൊച്ചമ്മ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി. ജോയിൻ്റ് സെക്രട്ടറി ശ്രീമതി മിനി ഉമ്മൻ ടിം അംഗങ്ങളെ പരിചയപ്പെടുത്തി. ക്രൈസ്തവ മൂല്യങ്ങൾ അടിസ്ഥാനമാക്കി ഗാനാലാപനവും, വീഡിയോ പ്രദർശനവും ഉൾപ്പെടുത്തിയുള്ള ലഹരി വിരുദ്ധ ബോധവൽക്കര സദസ്സ് പുതുമയുള്ള പ്രവർത്തനമായി കത്തീഡ്രൽവികാരി റവ.ഫാ.ഡോ.തമ്പി വർഗ്ഗീസും സഹ വികാരിമാരായ റവ.ഫാ.റ്റി ജോ തമ്പിയും, റവ ഫാ ജൂബിൻ രാജും അഭിപ്രായപ്പെട്ടു.നിരവധി വൈദികരുടേയും,സിസ് റ്റേഴ്സിൻ്റെയും, വിശ്വാസികളുടെയും സാന്നിധ്യത്തിൽ ഇദം പ്രഥമമായി നടത്തപ്പെട്ട ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സിന് ലേഖ ജയിംസ് കൊച്ചമ്മ,വിൻസി പോൾകൊച്ചമ്മ,മിനു ആൻഡ്രൂസ് കൊച്ചമ്മ, സിമി സൈമൺ കൊച്ചമ്മ എന്നിവർ നേതൃത്വം നൽകി.മോബയുടെ ലഹരി വിരുദ്ധ സദസ്സുകൾ സംഘടിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പള്ളികളോ സ്ഥാപനങ്ങളോ അറിയിച്ചാൽ അതാതു ഭദ്രാസന ഭാരവാഹികളുമായി ആലോചിച്ച് വേണ്ടുന്ന ക്രമീകരണങ്ങൾ ചെയ്തു തരുമെന്ന് ബസ്ക്യോമോ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി റെയ്ച്ചൽ പി. ജോസ് കൊച്ചമ്മ അറിയിച്ചു.

error: Thank you for visiting : www.ovsonline.in