പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന് കൊടിയേറി
മാവേലിക്കര:- വിശുദ്ധ യോഹന്നാൻ മാംദാനയുടെ നാമത്തിലുള്ള പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ കല്ലിട്ട പെരുന്നാളിന് ജനുവരി 8ന് രാവിലെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനക്കു ശേഷം ഭവനങ്ങളുടെ താക്കോൽദാനവും, വെബ്സൈറ്റ് ഉദ്ഘാടനവും തുടർന്നു പെരുനാൾ കൊടിയേറ്റും നടത്തി .
ജനുവരി 15 രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, ജനുവരി 9ന് കുടുംബ സംഗമം ഡോ.ഗ്രേസ് ലാൽ ക്ലാസെടുക്കും. ജനുവരി 16 രാവിലെ7ന് വിശുദ്ധ കുർബാന, വൈകിട്ട് 6.30ന് കൺവൻഷൻ അഭിവന്ദ്യ യൂഹാനോൻ റമ്പാൻ ഉദ്ഘാടനം ചെയ്യും. ജനുവരി 17 മുതൽ 19 വരെ രാവിലെ 7ന് കുർബാന, വൈകിട്ട് 6.30ന് കൺവൻഷൻ.
ജനുവരി 20 രാവിലെ7ന് മൂന്നിന്മേൽ കുർബാന, 6.30ന് റാസ. ജനുവരി 21ന് രാവിലെ 7 മണിക്ക് ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.ഗീവർഗീസ് മാർ ബർന്നബാസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, തുടർന്നു ശ്ലൈഹീക വാഴ്വ്, 10.15ന് ആദരവ് സമ്മേളനം, 11ന് വെച്ചൂട്ട്, വൈകിട്ട് 3ന് സൺഡേസ്കൂൾ റാലി, തുടർന്നു പ്രദക്ഷിണം, കൊടിയിറക്ക്. ജനുവരി 22 രാവിലെ 7 മണിക്ക് കുർബാന, രാത്രി 8 മണിക്ക് നാടകം- ഒറ്റവാക്ക്.